ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അതിനെ മഹാന്മാർ ക്ഷമിച്ചുകൊള്ളൂമാറാകണം.ദ്വിതീയാക്ഷരപ്രാസം തന്നെ അത്ര ആദരണീയാമല്ലെന്നുള്ള അഭിപ്രായത്തോടൂക്കൂടി എന്റെ പ്രിയശിഷ്യനായ ഭാഗിനേയൻ രാജരാജവർമ്മ,എം .ആർ.ഏ.എസ്, കോയിതമ്പുരാൻ ഭാഷാമേഘസന്ദേശവുംഭാഷാകുമാരസംഭവവും ചമച്ച് സഹൃദയഹൃദയഹ്ലാദം ജനിപ്പിച്ചപ്പോൾ ദ്വിതീയാക്ഷരപ്രാസത്തെ ക്കുറിച്ചുള്ള എന്റെ അസാമാന്യമായ നിർബന്ധത്തെ ഉപേക്ഷിക്കാതെ തന്നെ ഒരു സരസകാവ്യം നിർമ്മിക്കാവുന്നതല്ലയോ എന്നൊന്നും പരീക്ഷിക്കാനായിട്ടാണ് ഞാൻ മയൂരസന്ദേശം എന്ന സ്വതന്ത്രകൃതിയെ അക്കാലത്തുണ്ടാക്കിയത്. എന്നാൽ ഒരു സ്വതന്ത്രകാവ്യത്തിലെന്നപ്പോലെ തന്നെ ഒരു ഭാഷാന്താരകൃതിയിൽ മേൽപ്പറഞ്ഞ ദ്വിതീയക്ഷരപ്രാസവിഷ- യമായ നിർബന്ധം സാവർത്രികമായി ഘടിപ്പിക്കാവുന്നതാണൊ എന്നു പരീക്ഷിക്കാൻ ഈ അന്യാപദേശമണിപ്പ്രവാളത്തിൽ ഞാൻ ചെയ്തിട്ടുള്ള ശ്രമം അനായാസേന സഫലമായി ത്തീർന്നിരിക്കുന്നു എന്നുള്ള ബോധം സാമാന്യേന സഹൃദയന്മാർക്കെല്ലവർക്കും ഉണ്ടാകാ- തിരിക്കയില്ലെന്നാണൂ എന്റെ വിശ്വാസം

"https://ml.wikisource.org/w/index.php?title=താൾ:Anyapadhesha_shathagam_1916.pdf/6&oldid=204466" എന്ന താളിൽനിന്ന് ശേഖരിച്ചത്