ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പ്രഥമാദ്ധ്യായം

തലം-അവൻ  പാണിതലം   സന്മിതം    തുല്യം  നവതീതം     പുതിയവെണ്ണ - സൂന്യാനുപാനം  മുലപ്പാൽ   അനുപാനം  പ്രയൊജിക്ക  ഭക്ഷിപ്പിക്ക

സാരം------------ഗർഭകാലത്തെ ഛർദിപ്പിച്ചതിന്ന ശേഷം വൈമികമായിരിക്കുന്ന വിധിയെ അനുസരിച്ച ജാതകർമ്മത്തെയും നാമകർമ്മവും ചെയ്യണം.സ്ത്രീകളുടെ പ്രസവ ദിവസത്തിങ്കൽനിന്ന തുടങ്ങി മൂന്നാം ദിവസമോ നാലാം ദിവസമോ മുലപ്പാലിനെ ധരിക്കുന്നതുകളായ ഞരമ്പുകൾക്ക് വിടർച്ച ഭവിക്കുന്നുള്ളൂ അതു ഹെതുവായിട്ട ബാലനെ പ്രസവ ദിവസത്തിങ്കൽ സ്വർണ്ണത്തോടൊ കറുകയോടൊ കൊടുത്തുവ്വയോടൊ ചെർന്നതുകളായിയും മന്ത്രോച്ചാരണം കൊണ്ട് ശുദ്ധിവരുത്തിയതുകളായിയും ഇരിക്കുന്ന തെൻ നെയ്യ ഇതുകളെ ഭക്ഷിപ്പിക്കണം. രണ്ടാം ദിവസത്തിലും മൂന്നാം ദിവസം എരട്ടിമധുരം കഷായമായിയും കല്കമായിയും കാച്ചിയ നെയ്യ സെവിപ്പിക്കണം. നാലാം ദിവസത്തിന് മുമ്പ് വിരോധിക്കപ്പെട്ട മുലപ്പാലോടു കൂടിയ ബാലനെ അവനെ ഉള്ളൻ കയ്യിൽ അടങ്ങിയതായ വെണ്ണയെ നാലാം ദിവസത്തിൽ രാവിലെയും ഉച്ചയ്ക്കും സെവിപ്പിച്ചിട്ട അനന്തരം മുലപ്പാലിനെ പാനം ചെയ്യിപ്പിക്കണം. ഇവിടെ മൂന്ന് ദിവസം മധുസർപ്പിസ്സുകളെ പാനം ചെയ്യിപ്പിക്കണമെന്ന പറഞ്ഞതുകൊണ്ട് തന്നെ സൂന്യ നിഷേധത്തെ ഊഹിക്കേണ്ടതാണ്. ഛർദ്ധിപ്പിച്ച ശേഷം ബാക്കി നിൽക്കുന്ന ഗാജലത്തോടു കൂടീട്ട് കഫം പൊടുന്നനെ മുലപ്പാലിനോട് ചേരുക ഹെതുവായിട്ട് കോപിച്ചിട്ട രസധാതുവിനെ ദുഷിപ്പിച്ചിട്ട സ്രോതൊരോധത്തെ ചെയ്യം. അതു ഹെതുവായിട്ട് അതിനെ ശോഷണത്തിനായിക്കൊണ്ടാണത്രെ സൂന്യത്തെ മൂന്ന് ദിവസം നിശേധിച്ചത്. അതുകൊണ്ട് കേവലം മാതാവിനെ മുലപ്പാലില്ലായ്കയാൽ തന്നെ അല്ലെന്ന് അറിഞ്ഞ് കൊള്ളണം.

 മാതുരെവപിബൽസൂന്യം  തദ്ദ്യലം  ദേഹപുഷ്ടിയൊ സൂന്യധാത്രാവുഭെകായർത്ത   മസംപമീ   വല്സലെ 11 

അവ്യംഗബ്രഫ്മചാരിണ്യ വർണ്ണ പ്രകൃതിരുൽസമേ നീരുജെ മദ്ധ്യവയസ്സാസൗജ്വവ ത്സലലൊലുസെ1










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Ashtanga_Hridhayam_Balopacharaneeyam.pdf/11&oldid=155771" എന്ന താളിൽനിന്ന് ശേഖരിച്ചത്