ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇത് ബദർമാല പാട്ടാകുന്നു

ബിസ്മിയും ഹംദും സ്വലാത്തും സലാമാലും
ബിണ്ടെ ഫിറകെ തുടങ്ങുന്നെൻ യാ അല്ലാഹ്
അശ്‌റഫതാനേ സ്വഹാബുൽ ബദർ മാല
ആടുവാൻ യെന്നിൽ ഉതക്കം ബശങ്ങ് അല്ലാഹ്
തശ്‌റീഫ് അതാണോർ അസ്മാക്കളൊക്കെയും
തീർത്ത് മൊശിയുവാൻ യേകണം നീ അല്ലാഹ്
ബശറിലും ജിന്നിലും ആകെ മുർസലായി
ബാണെ നബിന്റെ തണിയും അരുള് അല്ലാഹ്
അറിവീരെ സീറാ കിതാബ് പലതിലും
ആരിഫാതാനേ വലിയ്യാക്കൾ ചൊല്ലുന്നു
നിറവായെ യെല്ലാ സ്വഹാബാരെ കാണെയും
നേശം ഫടച്ചോൻ ഇവർകളെ ആക്കുമേ
ഒരു നാൾ നബിയോട് ഓതി ജീബ് രീലും
ഉൻകൾ വിചാരം അവരെ കൊണ്ടെൻതാമേ
ഉര കേട്ട് ത്വാഹാ ജവാബ് യെൻ സ്വഹാബികൾ
ഒക്കയിൽ ഫോരിശ ഫെറ്റോർ ഇവരാമേ
ഇവർ യെന്ത് കേട്ടഫ്ഫൾ റൗഹുൽ അമീനായോർ
ഇഫ്‌ഫോലെ ആകും ഫെരിയവൻ വക്കലും
ഇവരെ ഇടയിൽ ഇറങ്ങിയേ അംലാക്കാം
ആകെ മലാഇകിൽ ഫോരിശ യെന്നോവർ
ഫുവനിയിൽ ഉള്ള വലിയാർ ഫലർകളും
ഫോരിശ യേറ്റം വളർത്തി ഫറഞ്ഞോവർ
മവാഹിബത്ത് യെന്നും ഹലബിയ്യി യെന്നെയും
മറ്റും ഫലഫലേ ഹേട്ടിലും കണ്ടോവർ
കണ്ട് മുഫസ്സിരീൻ ആയെ ഉലമാക്കൾ
കാരുണം ഫെറ്റേ ഇബ്‌നു അബ്ബാസ് യെന്നോരും

"https://ml.wikisource.org/w/index.php?title=താൾ:BADAR_MALA.pdf/3&oldid=218463" എന്ന താളിൽനിന്ന് ശേഖരിച്ചത്