ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അവതാരിക.

ഒരുകാലത്ത മദ്രാസ് സർവ്വകലാശാലക്കാരുടെയും തിരുവിതാംകൂർ ബുക് കമ്മറ്റിയുടേയും പ്രത്യേകശ്രദ്ധയ്ക്കും ആദരാതിശയത്തിന്നും പാത്രീഭവിച്ചുശോഭിച്ചുകൊണ്ടിരുന്ന ബാലഭൂഷണത്തിന്റെ പ്രഭ പിന്നീട് മങ്ങിക്കിടന്നത് ആയതിന്റെ ഗുണക്കുറവുകൊണ്ടാണെന്ന് അതിൽ പരിചയിച്ചിട്ടുള്ള യാതൊരാൾക്കും അഭിപ്രായമുള്ളതായി കാണുന്നില്ല. ഗുണത്തിലധികം സേവയ്ക്കു മാർക്കുകിട്ടിത്തുടങ്ങിയകാലം മുതൽക്കു പലവിശിഷ്ടഗ്രന്ഥങ്ങളും മങ്ങിമയങ്ങിക്കിടക്കേണ്ടിവന്നുപോയ കൂട്ടത്തിൽ ഈ ഭൂഷണത്തിന്റെ വിലമതിപ്പിന്നും ഹാനിതട്ടിയതായിരിക്കണം. പോര. വേറേയും അനേകകാരണങ്ങളുണ്ട്. അവയെല്ലാം തുറന്നുപറഞ്ഞുബഹളമുണ്ടാക്കിത്തീർക്കേണമെന്നല്ല എന്റെ ഉദ്ദേശ്യം. മങ്ങിമയങ്ങിക്കിടന്ന ഒരു വിശിഷ്ടവസ്തു ഇതാ വീണ്ടും പ്രകാശിപ്പാൻ തുടങ്ങിയിരിക്കുന്നു. അതിന്റെ ഗുണഗൗരവത്തെ നിഷ്പക്ഷപാതമായി നോക്കിക്കണ്ടറിയേണ്ടതിന്നു മഹാജനങ്ങളെ ക്ഷണിക്കുകമാത്രമാണ് എന്റെ പ്രധാനകൃത്യം.
വയസ്സുകൊണ്ടും പ്രകൃതികൊണ്ടും, ബാലന്മാർ രണ്ടുതരത്തിലുണ്ട്. അവർ രണ്ടുകൂട്ടരേയും എടുത്തണിയുന്നപക്ഷം ഈ ഭൂഷണം ശോഭിപ്പിക്കുമെന്നതിന്നു രണ്ടുപക്ഷമില്ല. നമുക്ക് അവശ്യം അറിഞ്ഞിരിക്കേണ്ടതായ അനേകം പ്രമേയരത്നങ്ങളെക്കൊണ്ടുനിർമ്മിച്ചതായ ഈ ഭൂഷണത്തെക്കുറിച്ചു ബാലന്മാർ മാത്രമല്ല പ്രൗഢന്മാരും സാദരന്മാരായിത്തീരുന്നതാണ്. എന്തായാലെന്താ ഭൂഷണം പെട്ടിക്കകത്തുവെച്ചു പൂട്ടിക്കളഞ്ഞാൽ ആർക്കും അതിനെ അണിയുവാൻ കഴിയുന്നതല്ല. കാലക്രമേണ അസാദ്ധ്യത്തിലുള്ള ആശയും കെട്ടുപോകുന്നു. ഇതാ ആ കഷ്ടതയും തീർന്നു. ഇനി എല്ലാവർക്കും ഇഷ്ടം പോലെ ഈ ഭൂഷണമെടുത്തണിയാറായി. ശാസ്ത്രീയവിഷയങ്ങൾ

"https://ml.wikisource.org/w/index.php?title=താൾ:Bhalabhooshanam_1914.pdf/5&oldid=213161" എന്ന താളിൽനിന്ന് ശേഖരിച്ചത്