ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ആമുഖം


പാശ്ചാത്യലോകത്തിനും പൗരസ്ത്യലോകത്തിനും തമ്മിൽ ജീവിതാദർശങ്ങളിലും മനോഭാവങ്ങളിലും കാണുന്ന വലുതായ അവസ്ഥാന്തരം ഭാഷാഭ്യസനത്തിനുള്ള പദ്ധതിയിലും തെളി‍ഞ്ഞു പ്രതിബിംബിക്കുന്നുണ്ട്. പൗരസ്ത്യന്മാർ ഭാഷയ്ക്കു പരമമായ ശാസ്ത്രം വ്യാകരണവും സാഹിത്യത്തിനു അലങ്കാരവുമെന്നാണ് വെച്ചിട്ടുള്ളത്. എന്നാൽ ഇദാനീന്തനപാശ്ചാത്യൻമാർ പല പടികൾ മുൻപെട്ടുകയറി അവ സാമാന്യ പാഠങ്ങളായി കരുതുകയും ചരിത്രം ഭാഷാശാസ്ത്രം കലാവിമർശനശാസ്ത്രം എന്നിവ ഉപരിഗ്രന്ഥങ്ങളായി പരിഗണിക്കുകയും ചെയ്യുന്നു. ഈ വ്യത്യാസംനിമിത്തം അവരുടെ വിജ്‍ഞാനസീമ പൗരസ്ത്യഭാഷാപണ്ഡിതന്മാരുടേതിനെക്കാൾ തുലോം വിശാലവും അപരിമേയവും ആയിത്തീർന്നിട്ടുണ്ട്.അതിനാൽ ദേശഭാഷാമുഖേന താദൃശ ജ്ഞാനം സമ്പാദിക്കാൻ നാമും ഉദ്യമിക്കേമണ്ടതും അതിനുതകുന്ന ഉൽക്യഷ്ടഗ്രന്ഥങ്ങൾ നമ്മുടെ ഭാഷയിൽ ഉണ്ടാകേണ്ടതും ആവശ്യമാണ്.ഈ ഗ്രന്ഥം അതിനു എത്രമാത്രം ഉപയോജ്യമാകുമെന്നു തീർച്ചപ്പെടുത്തേണ്ടതെന്ന് പിപഠിഷുക്കളുടെ അവകാശമാകുന്നു.


വിവിധ ഭാഷകളുടെയും ജനസമുദായങ്ങളുടെയും വ്യാകരണം,ചരിത്രം,സാഹിത്യം എന്നിവ പരിശോധിച്ചും പല പ്രകാരം തോലനം ചെയ്തും അന്യശാസ്ത്രസിദ്ധാന്തങ്ങൾക്കു വിരോധം പറ്റാതെയും കഴി‍ഞ്ഞ ഒരു ശതാബ്ദത്തിനുള്ളിൽ പാശ്ചാത്യരായ ക്രിസ്തീയമിഷണറിമാരുടെയും പണ്ഡിത പ്രവരന്മാരുടെയും പരിശ്രമങ്ങളാൽ നൂതനമായി അവതരിച്ച ഒരു 'വിജ്ഞാനഭണ്ഢാഗാര'മാണ് ഭാഷാശാസ്ത്രം.യൂറോപ്യൻ ഭാഷകളിൽ ഈ ശാസ്ത്രതത്വങ്ങൾ ഉപപാദിച്ചിട്ടുള്ള

"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/1&oldid=215667" എന്ന താളിൽനിന്ന് ശേഖരിച്ചത്