ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

137

വിശദമാക്കാൻ വേണ്ടി ഭാഷയിൽപ്രഥമതഃ ഇത്തരം ശബ്ദാംശങ്ങൾ ഉപയോഗപ്പെടുത്തിതുടങ്ങിയ ഘട്ടം ലോകഭാഷകലുടെ അഭിവൃദ്ധിചരിത്രത്തിൽ പ്രധാന്യമേറിയ ഒരുദശയെ നിർദേശിക്കുന്നു . സൂഷ്മാവസ്ഥ നോക്കുകയാണെങ്കിൽ ഈവകസൂച്യപ്രകൃതികളിൽ ചിലത് വാച്യപ്രകൃതികൾ തന്നെചുരുക്കി ഉണ്ടാക്കിയതും മറ്റു ചിലത് ആംഗ്യസമേതം പുരാതനന്മാർ വികാരദ്യതങ്ങളായി പ്രയോഗിച്ചുപോന്ന ഒരുതരം വ്യാക്ഷേപകധ്വനികലും ആണെന്നു കാണാം വാച്യപ്രകൃതികളിൽ ഒരുതരം വ്യാക്ഷെപധ്വനികളും ആണെന്നു കാണാം വാച്യപ്രകൃതികൾ മേൽപ്രകാരം സംക്ഷേപിച്ച്സംക്ഷേപിച്ച്പ്രത്യങ്ങളാക്കി ചമയ്ക്കപ്പെട്ടിട്ടുണ്ടെന്നുള്ളതിനു ഇൻഡോയൂറോപ്യൻ ഭാഷകളിൽ പുരുഷപ്രത്യങ്ങളെല്ലാം തത്തൽ സർവ്വനാമങ്ങളായിരിക്കുന്നതു ദൃഷ്ടാന്തമാണു.

3.പ്രത്യയ(suffix)ങ്ങൾ ആദ്യയ (prefix)ങ്ങൾ ആയത്:

പൂർവ്വഭാഷകളിൽ പ്രത്യങ്ങൾ സാമാനേന്യ പ്രകൃതിയെ പിന്തുടരുന്നു .ഇൻഡോയൂറോപ്യൻ ഭാഷകളിലേയും മറ്റും പ്രചീനാചാരവും ഇതുതന്നെ  . എന്നാൽ  ബെൻ്റു ഗോത്രത്തിൽ പെട്ട ഭാഷകളിലാകട്ടെ അവ മുൻനിൽക്കുന്നു. ഈ സമ്പ്രദായം അനുകരിക്കയാലാണു ഇപ്പോൾ യൂറോപ്പിലുള്ള  വൈകൃതകക്ഷ്യർഹങ്ങളായ എല്ലാ  ഭാഷകളിലും പ്രത്യയ(പിൻനില്ക്കുന്നവ) ങ്ങളിൽ അധികാരഭാഗം ആദ്യയ (മുൻനില്കുന്നവ)ങ്ങളായ അവ്യയോപസർഗ്ഗങ്ങളായി മാറിയത് .   ഈ നടപടി എന്നുമുതൽ ആരംഭിച്ചുവെന്ന് അറിയാൻ വഴിയില്ല ;എങ്കിലും ഇതു    സംശ്ലിഷ്ടകക്ഷ്യയ്ക്കു വവിരുദ്ധവും വൈകൃതകക്ഷ്യയുടെ വിശേഷലക്ഷണങ്ങളിൽ ഒന്നും ആകകൊണ്ടു വക്തൃസമൂഹം    വാക്യത്തിൽ  ആകാംക്ഷ അതിപ്രകടമാക്കൻ വേണ്ടി  ബുദ്ധിപൂർവ്വം ഇടക്കാലത്ത്    കൃത്രമത്വേന ഏർപ്പെടുത്തിയ മാറ്റമാണെന്ന് ഊഹിക്കം.                                 വിശിഷ്യ ,പൂർവ്വരീതി, വക്തൃഗണത്തിന്റെയും അപരരീതി ശ്രോതൃസംഘത്തിന്റെയും പ്രത്യേകസൗകര്യങ്ങളെ ആശ്രയിച്ച് വേർപെട്ടുനിൽക്കുകയും ചെയ്യുന്നു . വാക്യത്തിൽ വാച്യപ്രകൃതികൾ മുൻപു ശ്രവിക്കുന്നതുകൊണ്ട് ശ്രോതാവിനു് ആകാംക്ഷാപഥത്തിൽ  പല            സംശയങ്ങളും ഉണ്ടാകാൻ ഇടയുണ്ട് .പ്രത്യുത ,സൂചവാചികൾ ആദ്യം
"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/131&oldid=213953" എന്ന താളിൽനിന്ന് ശേഖരിച്ചത്