ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രണ്ടാം അദ്ധ്യായം


വർണോൽപ്പത്തി

ഭാഷ കൊണ്ട് പെരുമാറുന്ന മനുഷ്യജാതിയുടെ ശ്വാസനാളത്തെ ഒരു ഓടക്കുഴലിനോടും മുഖത്തെ അനേകം ശബ്ദമർമങ്ങളോടു കൂടിയ ഒരു വാദ്യയന്ത്രത്തോടും ഏതാണ്ട് ഉപമിക്കാം. സാമാന്യദ്വാരത്തോടുകൂടിയ ഒരു വേണുഖണ്ഡത്തിലൂടെ ഊതിയാൽ ധ്വനി പുറപ്പെടാതെയിരിക്കുകയും പ്രത്യുതധ്വനിജനകമാംവണ്ണം സംസ്കരിക്കപ്പെട്ട സുഷിരത്തിൽക്കൂടി ശ്വാശോദ്വമനം ചെയ്താൽ ശബ്ദം സ്ഫുടമായി ഉത്ഭവിക്കുകയും ചെയ്യുന്നത് നമുക്ക് അനഭവഗോചരമാണല്ലോ.അപ്രകാരം തന്നെ ഇതരജീവികൾക്കില്ലാത്ത വണ്ണം മനുഷ്യന്റെ ശ്വാസനാളത്തിൽ കണ്ഠപ്രദേശത്തിന് അടുത്തു കീഴായി ഒരു കളിക്കുഴലിലെ ജിഹ്വാ എന്ന പോലെ ഏറ്റം ലഘുവും നാദോല്പകവുമായ ഒരു മ‍ാംസതന്തു അകത്തേക്ക് ഉന്തി നിൽക്കുന്നുണ്ട്.ഈ തന്തു വിശ്രാന്തമായിരിക്കുമ്പോഴോ അഥവാ നാം സാമാന്യരീത്യാ ശ്വാസോച്ഛ്വാസം ചെയ്യുകയും വായ് തുറക്കുകയോ അടയ്ക്കുകയോ മറ്റോ ചെയ്യുമ്പോൻോ അതിന് ചലനം സംഭവിക്കാത്തതിനാൽഉളളിൽ നിന്ന് വ്യക്തമായ ഒരുനാദം പുറപ്പെടുന്നില്ല.അതിനാൽ മനുഷ്യർ ജീവാവശ്യങ്ങളെ പരസ്കരിച്ച് ശ്വാസകോശത്തിൽ സ്വഭാവഗത്യ,അവലംബിക്കുന്ന പ്രയത്നങ്ങളും തദുപകരണങ്ങളും മാത്രമല്ല ഭാഷാത്മകമായ ഉപയോഗിക്കുന്നതെന്നു സ്പഷ്ടമാകുന്നു.ഈ സ്ഥിതിക്ക് ഒരു വിധം വിശേഷാവയവവും പ്രത്യേകയത്നവും കൊണ്ടല്ലാതെ അതു സാദ്ധ്യമാകുുന്നില്ല.

സ്വരങ്ങൾ അന്തർഗതങ്ങളായ വിചാരങ്ങൾ ഉച്ചാടനം ചെയ്യിക്കുന്നതിനു ഹൃദയം സജ്ജമീയിക്കഴിഞ്ഞാൽ നാം ശ്വാസധാരയെ പ്രത്യേകരീത്യാ ചില പ്രത്യേകസ്ഥാനങ്ങളിലൂടെ നിരഗ്ഗ

"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/19&oldid=213843" എന്ന താളിൽനിന്ന് ശേഖരിച്ചത്