ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിഷ്പ്രയാസം അപഗ്രഥിക്കത്തതും അക്ഷരധർമ്മം മാത്രം അർഹിക്കുന്നതുമായിരിക്കെ ഹ്രസ്വങ്ങളായ എ,ഒ കളിൽപ്രത്യേകിച്ചും,ഏകാരിദിശേഷംവർണ്ണങ്ങളിൽ സാധാരണമായും ഈലക്ഷണങ്ങൾ ഫലിക്കാതിരിക്കയും,വിശിഷ്യ,അവയെല്ലായിടത്തും സ്വരസഹജമായ ഗു‍ണങ്ങളോടുകുൂടിത്തന്നെ വർത്തിക്കുകയും ചെയ്യുന്നതുകൊണ്ട് ഉതു ഉദ്പാദകമായ നദന ഭേദങ്ങൾ അവിഭാജ്യമായി സംക്രമിച്ച് അന്യജാതി വൈവിധ്യമേ ആകുുന്നുളളൂ എന്നു സിദ്ധത്തിന്റെ പ്രാബല്യമാകുുന്നു.

  മതാന്തരം: 

പ്രസ്തുത ഹേതുക്കളാൽ ശ്രുതിസമാനമായി നാം പുറപ്പെടുവിക്കുന്ന ഒരു വിശേഷനാദത്തിൽനിന്നു സ്ഥാനാന്തരങ്ങളെ ആശ്രയിച്ചും നദതന്തുവിന്റെ വേപനത്തിനുണ്ടാകുന്ന വേഗമാന്ദ്യഭേദം പുരസ്കരിച്ചും അ,ആ,ഇ,ഈ.ഉ,ഊ,എന്നും നിർദ്ദിഷ്ടവർണ്ണങ്ങളുടെ ഉത്പാനവൃത്തികൾക്ക് ആഭ്യന്തരസംക്രമം പററി എ,ഏ,ഐ,ഒ,ഓ,ഔ എന്നും ഉള്ള സ്വരങ്ങൾ ജനിക്കയും അവ വീണ്ടും യത്നഭേതം,മാർഗ്ഗഭേദം എന്നിവയാൽ ഉച്ചാരത്തിൽ ബഹുധാ വിചിത്രിതങ്ങളായി തീരുകയും ചെയ്യുന്നുവെന്ന് സിദ്ധമായി.എന്നാൽ ഈ ഘട്ടത്തിൽ പ്രബലങ്ങളായ ചില മതാന്തരങ്ങൾ കൂടി ഉള്ള വസ്തുത വിസ്മരിക്കത്തക്കതല്ല.അവയിൽ മുഖ്യമായ ഒന്നാണ് താഴെ പ്രസ്താവവിച്ചിട്ടുള്ളത്: സൂക്ഷ്മ്ദൃഷ്ട്യാ സ്വരങ്ങൾ അപരിമിതങ്ങളാണ്.അവയുടെ ലഘുതരങ്ങളായ എല്ലാ ഭേദങ്ങളും ചെവിക്കൊണ്ടു വിവേചിക്കാൻ അശക്യമാകയാൽ ഭാഷകൾക്ക് അതെല്ലാം ഒന്നുപോലെ പ്രയോജനകരങ്ങളാകുന്നില്ലന്നേയുള്ളൂ.എങ്കിലും എല്ലാ സ്വരങ്ങളും ഒാഷ്ഠതാലുക്കൾക്കു മദ്ധ്യേ ജീഹ്വാഗ്രത്തിനുണ്ടാകുന്ന സങ്കോചം ,വികാസം,ആവൃത്തി,ആരോഹം,എന്ന നാലുതരം ചേഷ്ടകളിൽ നിന്ന് ഉളവാകുുന്നവയാണ്.ഈ ചേഷ്ടകൾക്ക് ആകെക്കൂടി മുപ്പത്താറു സമ്പ്രദായ ഭേദങ്ങൾ വരാം.അതിനാൽ സ്വരങ്ങളുടെ എണ്ണവും പ്രാധാന്യേന അത്രയുംകൊണ്ടു ക്ലിപ്തപ്പെടുത്താവുന്നതാണ്.അവതന്നെയുെം

"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/25&oldid=213930" എന്ന താളിൽനിന്ന് ശേഖരിച്ചത്