ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തന്മൂലം അക്ഷരാധിക്യം വന്നുകൂടുകയോ ചെയ്യുന്നതിനതിനും അതിൽ വഴിയില്ല.അതിനാലാണ് മേൽവിവരിച്ച ലേഖനരീതികൊണ്ടു് ആ ഭാഷക്കാർ എന്നെന്നും കൃതാർത്ഥരായി കാണപ്പെടുന്നത്.എന്നാൽ പഴയ ഈജിപ്റ്റു ഭാഷയുടെ അവസ്ഥ അതിനു വിരുദ്ധമത്രേ. അതിൽ പ്രത്യയാഭ്യംശങ്ങൾ ചേർന്നു ശബ്ദം നീളുന്നതിനും സന്ധിവികാരാദികൾ ബാധിച്ചു് ധാതുപ്രകൃതികൾക്ക് ഉച്ചാരാന്തം സംഭവിക്കുന്നതിനും മറ്റും ഇടയുണ്ടായിരുന്നു.താദൃശപരിണാമങ്ങൾക്കു മൂലകങ്ങളായ അതിലെ പ്രത്യോപസർഗ്ഗങ്ങളിൽ പലതും ഒറ്റസ്വരമോ ഒരു വ്യഞ്ജനമോ മാത്രം ആയിരുന്നതിനാൽ ആ വർണ്ണങ്ങൾ പദത്തിൽ ചേരുമ്പോൾ ഉണ്ടാകുന്ന ധ്വനിഭേദം ലേഖകനും ഗ്രഹിക്കേണ്ടതായി വന്നു.തന്നിമിത്തം ആ ഭാഷയിൽ അവയ്ക്കും ലിപികൾ ആവശ്യമായി.അതോടെ അക്ഷരങ്ങളിലെ വർണ്ണസംഘടനവും വെളിപ്പെട്ടു.ഈജിപ്ഷ്യന്മാരുടെ കലാജ്ഞാനം ഈ അവസ്ഥയിൽ എത്തിയശേഷം അവർ അക്ഷരലക്ഷ്യങ്ങളായി ഉപയോഗിച്ചുവന്ന ലിപികളെ അതതക്ഷരങ്ങളിലെ ആദ്യവർണ്ണങ്ങൾക്കുള്ള അടയാളങ്ങളാക്കി കല്പിച്ചു.അപ്പോൾ ഏകാക്ഷരങ്ങളിൽത്തന്നെ പലതിന്റെയും പ്രഥമവർണ്ണം ഒന്നായിരുന്നതിനാൽ അതിനു തത്തദക്ഷര ലിപികളെല്ലാം ലക്ഷ്യങ്ങളായി തീർന്നതു് വീണ്ടും കുഴപ്പത്തിനു കാരണമായി.എങ്കിലും ഔചിത്യം സംഖ്യാക്യം എന്നിവയെ പുരസ്കരിച്ചു് കാലക്രമേണ ആവക ലിപികളിൽ ഓരോന്നുമാത്രം ആദ്യവർണ്ണങ്ങൾക്കുള്ള ചിഹ്നങ്ങളായി പ്രതിഷ്ഠ പ്രാപിച്ചതിനാൽ അ ദുർഘടവും അവസാനിച്ചു.ഇങ്ങനെ പ്രസ്തുത ഭാഷയിൽ ആദ്യമായി സർവ്വാക്ഷരലിപികളും പ്രായേണ വർണ്ണസൂചകങ്ങളായി പരിണമിക്കുകയും അത് ഇദാനീന്തനലേഖനസമ്പ്രദായത്തിനു മാതൃകയായി തീരുകയും ചെയ്തു.

          മാക്സ്മുള്ളർ ലേഖനവിദ്യയുടെ ഈ ഉൽപ്പത്തിക്രമം കുറെകൂടി വിസ്തര്ച്ചു് പല ഘട്ടങ്ങളിലായി വിവേചിച്ചിട്ടുണ്ടു്.അദ്ദേഹത്തിന്റെ സിദ്ധാന്തം മനനലേഖന(idiography)ത്തിനു രണ്ടും ധ്വനനലേഖന(Phonography)ത്തിനു നാലും ഉൾപ്പെടെ ലേഖനകലയുടെ അഭിവൃദ്ധിചരിത്രത്തിൽ പ്രധാനങ്ങളായി
"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/34&oldid=213790" എന്ന താളിൽനിന്ന് ശേഖരിച്ചത്