ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പലതും പേർഷ്യൻ ഭാഷയും സർവ്വനാമം,ഗതി എന്നിവയുടെ ഉപയോഗവിശേഷങ്ങൾകൊണ്ടും വാക്യത്തിൽ പദങ്ങൾക്കുണ്ടായിട്ടുള്ള സ്ഥാനവ്യവസ്ഥകൊണ്ടും മൂലഭാഷകളുടെ അവസ്ഥയിൽനിന്നു ഭേദിച്ച് പ്രത്യേക നില പ്രാപിച്ചിരിക്കുന്നു.ഇതു താഴെ പ്രസ്താവിക്കുന്ന ചീനഭാഷാസ്ഥിതിക്കു അനുരൂപമാണ്.ഇംഗ്ലീഷ്,പേർഷ്യൻ ഭാഷകൾ ഇതിനു മുഖ്യോദാഹരണങ്ങളുമാകുന്നു.പ്രസ്തുത ഭാഷകളിൽ ചൈനീസിലെ സമ്പ്രദായമനുസരിച്ച് ഒരു പ്രക്രിയയും കൂടാതെ ശബ്ദങ്ങൾ യഥാസ്ഥാനം പെറുക്കിയടുക്കി വാക്യങ്ങൾ രചിക്കാൻ കഴിയും.തന്നിമിത്തമാണ് ഇവ വൈകൃതദശാർഹങ്ങളായി ഗണിക്കപ്പെടാമെന്ന് ഇദാനീന്തനപണ്ഡിതന്മാർ സിദ്ധാന്തിക്കുന്നത്.എന്നാൽ പദോല്പത്തി ,സമാസം എന്നീ ഉപാധികളിൽ ചൈനീസിനും ഇംഗ്ലീഷ് മുതലായ ഭാഷകൾക്കും തമ്മിൽ അന്തരമുണ്ട്.അതിനാൽ ഇവയെ അപഗ്രഥിതഘട്ടം (Analytic stage)എന്ന് ഒരു പ്രത്യേക ദശയിൽ എണ്ണേണ്ടതാണെന്നുളള പൂർവപക്ഷം കേവലം ത്യാജ്യവുമല്ല. VII. ചൈനീസ്,അനാമീസ് മുതലായ ഭാഷകളുടെ സ്ഥിതി അസാധാരണമാണ്.അവയിൽ സർവ്വശബ്ദങ്ങളും ഏകാക്ഷരമാത്രങ്ങളാകുന്നു.ധാതു,പ്രകൃതി,പദം എന്നിവയ്ക്കു തമ്മിൽ യാതൊരു രൂപഭേദവുമില്ല.പ്രത്യയങ്ങളുടെ ഉപയോഗവും സമാസപ്രക്രിയകളും ശൂന്യം.വാക്യത്തിൽ ആഖ്യ,ആഖ്യാതം മുതലായവയെ നിർദ്ദേശിക്കുന്ന ശബ്ദങ്ങൾക്കു നിർണ്ണയിച്ചിട്ടുളള സ്ഥാനഭേദങ്ങളാണ് ആകാംക്ഷസിദ്ധിക്കുളള മാർഗ്ഗം.അതിന്റെ ക്രമം കർത്താ,ക്രിയ,കർമ്മം,വിശേഷ്യാൽ പൂർവ്വം വിശേഷണം എന്നിപ്രകാരമാകുന്നു.ഇംഗ്ലീഷിൽ ' വിൽ‘(will),’ ഷാൽ‘(shall) മുതലായവ പോലെ നിരർത്ഥക സദൃശങ്ങളായി പ്രയോഗിക്കുന്ന ചില ശബ്ദങ്ങൾ മാത്രമേ പ്രക്രിയാകാര്യങ്ങൾക്ക് ആശ്രയമായിട്ടുളളൂ.ഏതന്മൂലം ഈ ഭാഷകൾ ശൈശവോപമമായ പ്രാകൃതദശയിൽതന്നെ അദ്യാപി വർത്തിക്കുന്നു. VIII.ഹീബ്രു,അറബിക് മുതലായ സെമറ്റിക് ഭാഷകൾ മിക്ക ധർമ്മങ്ങളിലും ഇതിനുപരി പ്രസ്താവിച്ച ഭാഷാശാഖകളിൽ പലതിനോടും സാമ്യമുളളവയാണ്.വിശിഷ്യ

"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/46&oldid=213833" എന്ന താളിൽനിന്ന് ശേഖരിച്ചത്