ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രണ്ടാം അദ്ധ്യായം സംശ്ലിഷ്ടകക്ഷ്യാർഹങ്ങളായ ഭാഷകളും

അവയുടെ വിശേഷധർമ്മങ്ങളും


ബെൻറു, യൂറൽഅൾട്ടായിക്ക്. തുറേനിയൻ, മലയോപോളിനേഷൻ

എന്നീ ഭാഷാവംശങ്ങളും മറ്റുചില അപ്രശസ്ത ഭാഷകളും ഒന്നുപോലെ ഈ കക്ഷ്യയിൽ എത്തിയിട്ടുള്ളവ ആണെങ്കിലും സ്വസ്വങ്ങളായ ചില പ്രക്രിയാസമ്പ്രദായങ്ങൾ നിമിത്തം ഓരോ ശാഖയും പരസ്പരം വ്യത്യസ്തമായിത്തീർന്നിരിക്കയാലാകുന്നു പൂർവ്വനിർദ്ദിഷ്ടമായ പട്ടികയിൽ ഈ കക്ഷ്യയ്കു നാലഞ്ച് അവാന്തരവിഭാഗങ്ങൾകൂടി കല്പിക്കാൻ സംഗതിയായത്.

പ്രത്യയാദികം:

        ദക്ഷിണാഫ്രിക്കയിലുള്ള 150-ൽപരം ഭാഷകൾ അടങ്ങിയ ബെൻറുവംശം ഈ വിഭാഗത്തിൽ ചേരുന്നതാണ്. ഈ ഭാഷകളിൽ ഉപസർഗ്ഗങ്ങൾ അതിപ്രധാനങ്ങളാകുന്നു.പ്രത്യയങ്ങളിൽത്തന്നെയും ഭൂരിപക്ഷം ഇവയിൽ ശബ്ദത്തിനു മുൻപു ചേരുന്നു.തുറേനിയൻഭാഷകളിൽ പ്രകൃതിക്കു പരമായി വചനവും അതഃപരം വിഭക്തിയും നിബന്ധിക്കുന്ന മുറ അതിലംഘിച്ച് ബെൻറുവിൽ വിഭക്തി,വചനം,പ്രകൃതി എന്നീ ക്രമ പ്രകാരമാണ് അവ സംയോജിക്കുക. ഏകവചനത്തിന് ഈ ഭാഷകളിൽ പ്രത്യേകം പ്രത്യയമുണ്ട്.സംസ്കൃതത്തിലും ലാറ്റിനിലും വാക്യസ്ഥിതങ്ങളായ ഘടകപദങ്ങൾക്കു നാമപദത്തിന്റെ ലിംഗവചനപ്രത്യയങ്ങൾ അനേകത്ര `വിശേഷ്യനിഘ്ന’ന്യായേന ആരോപിക്കാറുള്ളതുപോലെ ഏതദ്വംശ്യ ഭാഷകളിൽ ആഖ്യാതാംശം സർവ്വപദങ്ങളിലും വികല്പ്പംകൂടാതെ ചേർത്ത് ആവർത്തിക്കപ്പെടുന്നു.
"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/57&oldid=213831" എന്ന താളിൽനിന്ന് ശേഖരിച്ചത്