ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

95 ളാണ്.അവരുടെ ആഗമകാലമാകട്ടെ ആര്യന്മാർ ഇൻഡ്യയിൽ പ്രവേശിച്ചതിനു വളരെ മുൻപാണെന്നു മാത്രം അനുമാനിക്കാം. ഇതിന് ആസ്പദമായ ചില ലക്ഷ്യങ്ങൾ ഋഗ്വേദാദി പുരാതനകൃതികളിൽ കാണുന്ന പ്രസ്താവങ്ങളാകുന്നു. ഭൂഗർഭശാസ്ത്രപടുക്കളായ ചിലർ പ്രസ്തുത മഹാദീപം സമുദ്രത്തിൽ ആണ്ടുപോയത് അഞ്ചു സഹസ്രാബ്ദങ്ങൾക്കു മുൻപാണെന്നു പറയുന്നുണ്ട്. ആ സ്ഥിതിക്ക് തുറേനിയരുടെ ആദ്യാഗമദശ അതിനും കുറെ മുൻപായിരിക്കാനേ തരമുള്ളൂ.

ആദിയിൽ ഏകമായിരുന്ന ദ്രാവിഡഭാഷയ്ക്ക് ഒടുവിൽ 13 മുഖ്യ പിരിവുകൾ സംഭവിച്ചുകാണുന്നു. അതിനുള്ള കാരണങ്ങൾ: 1. ജീവൽഭാഷകൾക്കു സഹജമായ ഉച്ചാരപരിണാമം, വദനാശം, വളർച്ച മുതലായ ധർമങ്ങൾ അതിനും ബാധിതമായതും,

2. ആദിദ്രാവിഡസമൂഹം പ്രായേണ ഭൂപ്രകൃതിരോധം കൊണ്ടും മാറ്റും വിഭക്തശാഖകളായിത്തീർന്നതും,

3. അവരിൽ ചില ശാഖ ആയ്യർവർഗ്ഗവുമായി സമ്പർക്കം ഉണ്ടാകയും മറ്റു ചിലതിനും അത് അലബ്ധമായി വരികയും ചെയ്തതും,

4. ആയർതതിയുമായി ഇടപെട്ടവരിൽ തന്നെ ഓരോ കൂട്ടത്തിന്റെയും അതതുകാലത്തെ സ്ഥിത്യന്തരമനുസരിച്ചു പ്രസ്തുത സംസഗ്ഗത്തിൽ ന്യൂനാതിരിക്തഭേദം സംഭവിച്ചതും ആകുന്നു

നൂതനഭൂമിയിൽ എത്തിയ പുലദ്രാവിഡസംഘത്തിൽ ഒരു ഭാഗം ജീവസന്ധാരണാർത്ഥം 'കലക്രമാഗതമായ അജപാലനം, മൃഗയ എന്നീ തൊഴിലുകളിൽ തന്നെ ഏപ്പെട്ടതുകൊണ്ട് അതിനു അതീവസൗകര്യമുള്ള പർവ്വതാധിത്യകകളിലും പ്രത്യത, ഇതരഭാഗം ഇടക്കാലത്തു പരിചിതമായിത്തീർന്ന മത്സ്യവേധനാദിവൃത്തികൾ കൈക്കൊണ്ട് കിഴക്കുപടിഞ്ഞാറെ സമുദ്രതീരങ്ങളിലും പിരിഞ്ഞു താമസം തുടങ്ങി. ഇങ്ങനെ ഭിന്നാവസ്ഥകളോടുകൂടിയ സ്ഥലങ്ങളേയും തൊഴിലുകളേയും ആശ്രയിച്ചു ജീവിച്ച ആ ജനസമൂഹത്തിന്റെ പരിഷ്കാരഗതിയിലും പരിതഃസ്ഥിതികളിലും പ്രസക്തികളിലും

"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/87&oldid=213941" എന്ന താളിൽനിന്ന് ശേഖരിച്ചത്