ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ണവിധാനങ്ങളേയും ആശ്രയിച്ചു് ഒരു അസാധാരണഭാഷയായിട്ടാണു് തീർന്നിരിക്കുന്നതു്. കൂടാതെ മണിപ്രവാളനാമം തന്നെയും ഭാഷകതതിയുടെ വംശദേശാദിസംജ്ഞകളിൽനിന്നു പ്രകൃത്യാ ഉണ്ടാകാതെ കവികളുടെ ആലങ്കാരികതയാൽ വ്യുത്പാദിതമായിട്ടുള്ളതാണു്.

മലയാളഭാഷ സംസാരിക്കുന്ന നമ്പൂരിമാർക്ക് ഇടക്കാലത്തു പൂർവ്വോക്തകാരണങ്ങളാൽ ഉണ്ടായ സംസ്കൃതപക്ഷത്തിനു മണിപ്രവാളം പരമോദാഹരണമാകുന്നു. അവർ സാഹിത്യരചനയ്ക്കു മലയാളഭാഷ ഉപയോഗിക്കുന്നതിൽ വിമുഖരായി തീർന്നകാലം മുതലാണു് ഈ ഭാഷ കേരളത്തിൽ പ്രത്യക്ഷീഭവിച്ചത്. ആർയ്യകുലസമ്പർക്കം സിദ്ധിച്ച അന്യദ്രാവിഡദേശങ്ങളിലും ഈ പ്രസക്തിഭേദം ഓരോകാലത്തു വെളിപ്പെട്ടിട്ടുണ്ടു്. പക്ഷേ, ആ ദിക്കുകളിൽ സാഹിതീരിതീ കാലേതന്നെ സ്ഥിരപ്പെട്ടുപോയതുകൊണ്ടും ദ്രാവിഡകവികൾ ധാരാളം ഉണ്ടായികൊണ്ടിരുന്നതിനാലും അതു ഫലോന്മുഖമായില്ലെന്നേയുള്ളു. കേരളത്തിലാകട്ടെ ഈ പ്രതിബന്ധങ്ങൾ അധികം ഇല്ലാതിരുന്നതിനാൽ വിജയം സിദ്ധിച്ചു. ആകയാൽ സൂക്ഷ്മാവലോകം ചെയ്യുന്നപക്ഷം നമ്മുടെ സംസാരഭാഷയും സാഹിത്യഭാഷയും അദ്യാപി ഭിന്നങ്ങളാണെന്നു കാണാം. എന്നാൽ വിദ്യാഭ്യാസഗതിയും അതിന്റെ അഭിവൃദ്ധിയും വിപുലമായ സാഹിത്യപരിശ്രമങ്ങളുംകൊണ്ടു രണ്ടു ഭാഷയും ഏകീഭവിക്കത്തക്ക ഒരു ഘട്ടത്തിൽ നാം എത്തിയിട്ടുണ്ടെന്നു മാത്രം പറയാം. 

പ്രസ്തുത വിവരണം അനുസരിച്ചു് ദ്രാവിഡകുടുംബത്തിലുള്ള വിഭാഗപരമ്പരകൾക്ക് ഒരു വംശാവലികൂടി താഴെ ചേർത്തുകൊണ്ടു് ഈ അദ്ധ്യായം അവസാനിപ്പിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/99&oldid=213917" എന്ന താളിൽനിന്ന് ശേഖരിച്ചത്