ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

[ 189

ഗദ! നീ ഞങ്ങളോടുകൂടെ വന്നു കാര്യം നേടി സുഗ്രീവസന്നിധി യിൽ ചെല്ലുന്നുവെങ്കിൽ മുമ്പേത്തെപ്പോലത്തന്നെ സുഗ്രീവൻ നി ന്നെ നാട്ടിൽ വാഴിക്കും . ധർമ്മാർത്ഥിയും, ഹിതകാരിയും ദൃഢവ്രത നും , സത്യപ്രതിജ്ഞനും ആയ നിന്റെ പിതൃവ്യൻ നിന്നെ വധി ക്കുവാൻ ഒരിക്കലും ഒരുമ്പെടുകയില്ല. വാനരേശ്വരൻ നിന്റെ മാതാവിന്റെ ഹിതകാംക്ഷിയാണ്. ആ അവസ്ഥയെ ആശ്രയി ച്ചുംകൊണ്ടിരിക്കുന്നു നിന്റെ ജീവിതവും . ഹേ! അംഗദ! നീയല്ലാ തെ സുഗ്രീവന്നു വേറെ സന്താനവുമില്ല. അതിനാൽ നമുക്കു വേ ഗം പുറപ്പെടുക."


                              സർഗ്ഗം--55

ധർമ്മസംഹിതയ്ക്കം സ്വാമിക്കാര്യവുമായ ഹനുമാന്റെ ഈ വിനയവാക്കുകൾ കേട്ട് അംഗദൻ ഇപ്രകാരം പറഞ്ഞു "സ്ഥൈർയ്യം, മനശ്ശുദ്ധി, ആർജ്ജവം, വിക്രമം, ധൈര്യം എന്നിവ യാതൊന്നും സുഗ്രീവന്നില്ല. ധർമ്മശാസ്ത്രദൃഷ്ട്യാ ഭ്രാതൃപത്നിമാതാ വിന്നു തുല്യയാണ് . ഭ്രാതൃപത്നിയെ സ്വീകരിക്കയെന്ന നിന്ദൃകർമ്മ വും ജുഗുപ്സിതനായ ഇവൻ ആചരിച്ചു . ഇവൻ ധർമ്മം എന്തറി യുന്നു? മഹാത്മാവായ തന്റെ ഭ്രാതാവു് യുദ്ധത്തിൽ ഏർപ്പെട്ടിരി ക്കെ ഗുഹാമുഖം അടച്ചു ഭദ്രമാക്കിയ ദുഷ്ഠബുദ്ധിയല്ലെ ഇവൻ ? തനിക്കുപകാരംചെയ്തവനും മഹായശ്വസ്സിയുമായ രാമനോട് കയ്യ ടിച്ചു ചെയ്ത പ്രതിജ്ഞയെ ഈ അപവൃത്തൻ വിഫലമാക്കിയില്ലെ? ആരോടുതന്നെ ഇവൻ അധർമ്മം ആചരിക്കയില്ല. അധർമ്മഭീതി ഇവനിൽ ലേശമെങ്കിലും ഉണ്ടോ ? സീതാന്വേഷണത്തിന്നു സുഗ്രീ വൻ വാനരെന്മാരെ ആജ്ഞാപിച്ചിട്ടുള്ളതു് ലക്ഷ്മണസായകത്തെ ഭയന്നു മാത്രമാണ് . ഇവങ്കൽ ധർമ്മം എവിടെ ? പാപിയും ചപ വിത്തനും കൃതഘ്നനും സ്മൃതിഹീനനും ആയ ഇവനെ ഏതൊരു കുലശ്രേഷ്ഠൻ വിശ്വസിക്കും? സഗുണിയായാലും ഗുണഹീനനാ

യാലും പുത്രനെ കൊണ്ടുനടത്തേണ്ടുന്നതു പിതാവിന്റെ ധർമ്മമാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/194&oldid=148811" എന്ന താളിൽനിന്ന് ശേഖരിച്ചത്