ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

211 ലംഘിച്ചുവെന്നു കണ്ടാൽ അദ്ദേഹം കോപിക്കുമോ ഇല്ലയോ എന്നു സംശയിക്കേണ്ടതില്ല.നമുക്കു വിനാശംതന്നെയാണ് ഫലം.അ തിനാൽ ഏതുവിധവും കാര്യം സാധിക്കേണ്ടതിനുള്ള ഉപായമെ ന്തെന്ന് കാര്യത്ത്വഞ്ജനായ അങ്ങുന്നുതന്നെ വിചിന്തനം ചെയ്യു ക". പ്ലവഗപുംഗവനായ അംഗഗദന്റെ വാക്കുകൾക്ക് ജാംഭവാൻ ഇങ്ങിനെ മറുപടിപറഞ്ഞു. "കാര്യഹാനി വന്നുപോകുമെന്നു നി ന്തിരുവടി ഒന്നുകൊണ്ടും സംശയിക്കേണ്ട. കാര്യം സാധിപ്പാൻ തക്ക സമർത്ഥൻ നമ്മുടെ സംഘത്തിലുണ്ട്. ആരെന്നു ഞാൻ പ റയാം." അനന്തരം ഹരിപ്രവീരനായ ജാംബവാൻ ആ വാനര സംഘത്തിന്നിടയിൽ മൗനം ആശ്രയിച്ചുകൊണ്ടു നിന്നിരുന്ന ആഞ്ജനേയനെ നോക്കി ഇങ്ങിനെ വചിച്ചു.

     -------------
             സർഗ്ഗം-66
       ----

ഇങ്ങിനെ വിഷാദിച്ചു. നില്ലക്കുന്ന അനേക സഹസ്രം വാനര ന്മാരെയും കണ്ടു ജാംബവാൻ ഹനുമാനോടിങ്ങനെ വചിച്ചു. ഹേ!കീശപ്രവരെ! ഹേ! ഹനൂമാൻ!സർവശാസ്ത്രവിശാരദനായ അങ്ങുമാത്രം യാതൊന്നും ഉരിയാടാതെ ഈവിധം മൌനമായിരി ക്കുന്നതെന്താണ്.തേജസ്സുംകൊണ്ടും ബലപൊരുഷങ്ങൾകൊണ്ടും ഭവാൻ സുഗ്രീവന്നൊ രാമലക്ഷ്മണന്മാർക്കൊ തുല്യനാണു്. കാശ്യപ പുത്രനും ഗരുത്മാനെന്നു പ്രഖ്യാതനുമായ ഒരു ഖഗേശ്വരനുണ്ടു്. അവൻ മഹാ ശക്തനാണു്. വൈനതേയനെന്നു സുപ്രസിദ്ധനും മഹാവേഗിയും മഹാ യശ്വസ്വിയുമായ അവൻ അർണവത്തിൽനി ന്നു പാമ്പുകളെയും മറ്റും റാഞ്ചിക്കൊണ്ടുപോകുന്ന അവസരത്തി ൽ ഞാൻ പലപ്പോഴും അവന്റെ പക്ഷവേഗം കണ്ടിട്ടുണ്ട്. അവ ന്റെ പക്ഷപരാക്രമത്തിന്നു തുല്യനാണു് അങ്ങയുടെ ഭുജവിക്രമം. ബലംകൊണ്ടും തേജസ്സുകൊണ്ടും ഭവാൻ അവന്നുസമനാണ്. ഹേ! ഹനൂമൻ! ഉൽക്രഷ്ടകീർത്തിവതിയും ചാരുസർവ്വാങ്കിയുമായ

പൂഞ്ജികസ്ഥലയെന്ന അപ്സരസ്ത്രീ ശാപംനിമിത്തം അഞ്ജനയെന്ന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/216&oldid=155911" എന്ന താളിൽനിന്ന് ശേഖരിച്ചത്