ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഖിന്നത്വം മൂടിനിന്നന്നിഖിലപുരജനം തത്ര കണ്ണെത്തുവോളം മുന്നിൽ ക്കണ്ടസ്വദിച്ചൂ സുമധുരസുഷമാ- കേളിരംഗം തദംഗം. മന്ദംമന്ദമമന്ദകൌതുകവശാൽ പോകുന്നനേരം ക്ഷുധാ- സന്തരപ്തൌ രഘുനന്ദനൌ പരവശൌ ദൃഷ്ട്വാ മുനിഗ്രാമണീഃ കന്നിക്കും കൃപയാ ബലാമതിബലാം തത്രോപഭിശ്യം സ്വയം ഖിന്നത്വം ബത! തീർത്തുപാത്തമഹിമാ ഭൂയാഃ പ്രതസ്ഥേ വനം. അമുഷ്മിൻ കാന്താരേ വിവൃതവദന ദൃക്പഥഗതാൻ സമസ്താൻ സ്‌ത്വൌഘാൻ കബളിയതികാചിന്നിശിചരീ ഗമിക്കേണം മെല്ലെ ന്നിതി മുനിഭിയാ ചൊന്ന സമയേ സുമിത്രപുത്രോയം പ്രസഭമൊരു വിഷ്ഫാരമകരോൽ. വത്സജ്യാനിനന്ദം നിശമ്യ നിതരാം സുപ്തോ സുകേതോസ്സുതാ ബുദ്ധ്വാ ബുദ്ധമതീ കീമേതദതി മേ ഘോരേ വനേ ശ്രൂയതേ ഇത്ഥം ക്രോധവശാദതീവ വികൃതാ- കാരാനനാ താടക ഗർജ്ജന്തീ ഗഗനസ്പൃശാ കടുതര-

ധ്വാനേന ശീഘ്രോത്ഥിതാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Ramayana_Champu_1926.pdf/177&oldid=155965" എന്ന താളിൽനിന്ന് ശേഖരിച്ചത്