ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുക്കൾ
<poem> വാഴ്ത്തീടും വന്ദിവർഗ്ഗം വലരിപുനഗരീ-

        നാരിമാരെന്നുവേണ്ടാ
       ധാത്രീചക്രം കളിക്കെ,ട്ടിനിയ ദശരഥ-
    ന്നെന്തൊരാഭോഗമോർത്താൽ!"   (5)                          

4. വരണമണ്ഡപത്തിൽ സീതയുടെ ആഗമനം-

        "മൂളീടും ഭൃംഗപാളീവിവലനമധുരാം
            മാലികാം കൈത്തലേ ചേ-
        ർത്താളീദത്താവലംബാ നിജതനുമഹസാ
            രങ്ഗമുദ്യോതയന്തീ
       വ്രീളാവേശേന രാമാനനമിടയിടയിൽ-
            ക്കട്ടുനോക്കി പ്രമോദ-
        വ്യാലോലാ മെല്ലെമെല്ലെന്നരികിലുപഗതാ
           കോമളാഭ്യയാം പദാഭ്യാം."            (6)

5. ശ്രീരാമനെ സരയൂനദി എതിരേല്ക്കുന്നതു്-

   "അന്നേരം താമരപ്പൂന്തളികകളിൽ മണി-
   ച്ചെപ്പുനൽകർണ്ണികാഖ്യം
  വിന്യസ്യാലോലഫേനസ്മിതമധുരമുഖീ,
   ഭൃങ്ഗനേത്രാഭിരാ
  ധന്യാ ശൈവാലമാലാഘനചികുരഭരാ,
  ചക്രവാകസ്തനാഢ്യാ,
 വന്നാൾ മെല്ലെന്നെതിർപ്പാൻ പരിചൊടു സരയൂ,
  നിർമ്മലാംഗീ, തദഗ്രേ."                                             (7)

96










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/107&oldid=155997" എന്ന താളിൽനിന്ന് ശേഖരിച്ചത്