ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുക്കൾ
റ്റത്തിളകും കല്ലും മുള്ളും കലുപിലനെന്നു കലമ്പിച്ചെമ്പിച്ചീടും തലമുടികാണ്മിനൊരില്ലപ്പട്ടൽപ്പരിചു നഭോതന്തേ മുട്ടി, കൊടുമതഴയ്ക്കുമധർമ്മമഹീപതി കൊടിമരമാക്കും ഭ്രുകുടീകോടി,കഠോരലലോടേ ചണ്ഡതരാന്തകകരതലദണ്ഡം മറവിലൊതുങ്ങും പിരികക്കൊടിയാമുരഗപ്രൗഢ, നിവന്നിരയാക്കാമുലകുകൾ മൂന്നും. വട്ടം പെരുകിനപൊട്ടക്കിണറൊടു പെട്ടെന്നൊരു പടവെട്ടിപ്പടുപരിവട്ടം കെട്ടിന നേത്രദ്വയമതിനുള്ളു ചിവന്നു മറിഞ്ഞതിൽ മദ്ധ്യേ കണ്മണി രണ്ടു പിരണ്ടു ഭയങ്കരമായ നീരീക്ഷണമയ്യോ പാപം! കാലമഹാനലകടുകനൽ പോലേ, കാകോളദ്രവവിഭവം പോലേ, യമഭടനെറിയും ഘനശിലപോലേ കല്പാന്താർക്കനുദിക്കും പോലേ, കാൺക വരുന്നതു കെല്പില്ലേതും കണ്ടു സഹിപ്പാൻ; ഗിരിഗുഹ തോല്ക്കും."

4. പരശുരാമവർണ്ണനത്തിൽനിന്നു്-

"ഖളൂരിരണാടോപസംവൃത്തഷഡ്വക്ത്രകണ്ഠഗ്രഹോദന്തകണ്ഠോക്തലോകത്രയീജൈത്രലക്ഷ്മീഗളന്മല്ലധമ്മില്ലമല്ലീമതല്ലീസ്രഗാമോദലുബ്ധാളിശങ്കാഹോദഗ്രമൌർവീകണ ശ്രേണീകാമണ്ഡിതോച്ചണ്ഡദോർദ്ദണ്ഡജാലങ്ങളേറ്റേറുപാരം തഴമ്പിച്ചു വാർപ്പാറപോലേ പരുത്തോരു ദോരന്തരത്താൽ നിജോത്തുംഗനാരാചസംഘാതദൂരാനുമേയപ്രചണ്ഡാഹവാരംഭസംരഭമംഭോജബാണാരിശിഷ്യോത്തമം വട്ടമിട്ടേറ്റവും ചെമ്പരത്തിപ്രസ്ദനംകണക്കെക്കനക്കെച്ചുവന്നത്യുദഗ്രം മിഴിച്ചോരു നേത്രങ്ങൾകൊണ്ടേ ജഗ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/117&oldid=156007" എന്ന താളിൽനിന്ന് ശേഖരിച്ചത്