ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുക്കൾ
ല്ലാതൊരു വീണകൾപോലേ കുരിര കുലഞ്ഞ മണിത്തേർപോലെ, പരിമളമില്ലാമലർനിരപോലേ തീയില്ലാതൊരു

കുണ്ഡം പോലേ, വൈധവ്യം വന്നരുവയർപോലേ , കഷ്ടംശിവശിവ കഷ്ടം കഷ്ടം ത്രിഭുവനമൊക്കെക്കശ്മലമാസീൽ."

കുഞ്ചൻനന്വ്യാരുടെ 'കാലനില്ലാത്തകാലം' പരമോജ്ജ്വലമായ ഈ വർമ്ണനത്തിന്റെ പ്രത്യക്ഷാനുകരണ മാ ണെന്നുള്ളതു സ്പഷ്ടമാണെല്ലോ. ഇനിയും സീതാസ്വയംവരത്തിലേ തിക്കും തിരക്കും, പരശുരാമൻ കാണുന്ന മഹാവി വിഷ്ണുസ്വരൂപം, ദണ്ഡകാരണ്യത്തിലെ നായാട്ടു് , ശ്രീരാമന്റെ വിരഹതാപം , വർഷാകാലം, സീതാന്വേഷണത്തി നുള്ള വാനരയാത്ര, ഹനുമാന്റെ സമുദ്രലംഘനം,ലങ്കാദഹനം, രാവണന്റെ ദശമുഖങ്ങൾ, ശ്രീരാമന്റെ ദുഃഖം സീതയുടെ അഗ്നിപ്രവേശം , മഹർഷിമാരുടെ വിഷ്ണു ധ്യാനം,സീതാദേവിയുടെ അന്ത്യാമന്ത്രണം ഭർത്തൃപരിത്യക്തയായ ആ പതിവൃതയുടെ പ്രലാപം മുതലായവ വർണ്ണിക്കുന്ന ഗദ്യങ്ങളിൽ കവി പ്രദർശിപ്പിക്കുന്ന കല്പനാശിൽപ്പം ഏറ്റവും വിസ്മനീയമാകുന്നു. വിസ്തരഭയത്താൽ അവയിൽ നിന്നൊന്നും ഒരൊറ്റ വരിപോലും ഇവിടെ ഉദ്ധരിക്കുവാൻ നിവൃത്തിയില്ല. ഓരോ ഗദ്യവും ആദ്യന്തം വായിച്ചാലല്ലാതെ അതിന്റെ സ്വാരസ്യം പരിപൂർണ്ണമായി ആസ്വദിക്കുവാൻ സാധിക്കുന്നതല്ല. ഞാൻ മുകളിൽ പ്രദർശിപ്പിച്ചിരിക്കുന്നതു ചില ഗദ്യങ്ങളിലേ ഏതാനും അംശങ്ങൾ മാത്രമാകുന്നു. 112










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/123&oldid=156014" എന്ന താളിൽനിന്ന് ശേഖരിച്ചത്