ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മൂന്നാമധ്യായം
ദണ്ഡകം. സീതാസ്വയംവരഘട്ടത്തിൽ ദേവിയുടെ പ്രത്യങ്ഗവർണ്ണനരൂപമായ ഒരു ദണ്ഢകമുണ്ട്. അതാണു് താഴെവർണ്ണിച്ചിരിക്കുന്നത്.
<poem>"അല്ലോടിടഞ്ഞു പടതല്ലുന്ന കുന്തളസഹ- മുല്ലാസി കല്യമർമാലം ; അല്ലല്പെടുമതിലകലയെ വെല്ലുമൊരു നിടിലതട- ഫുല്ലമൃഗമദതികബാലം; അലർബാണവീർയ്യനെറി വിളയാടുമോമൽമിഴി- കലകൊണ്ടു കണ്ണിനുകൂലം; അലമമലകഴയിണയിൽ വിലസുമണിമണിരുചിഭി- രൊളിവിളയുമനുപമകലപോലം ; (1)

ചെന്തൊണ്ടിയോടുപമ ചിന്തുന്ന വായ്മലരിൽ മന്ദം മുളച്ചു ധൃതിചോരം, ചെന്തെളിരിലനുമിളിതചന്ദ്രകരതുലനകല- രുന്ന മൃദുമുറുവലുമുദാരം ; ചിതറുന്ന കാന്തിതതി വദനം കലാധിപതി- ശതകോടി തുല്യഗുണപൂരം ; ചിതമുടയ ഗളവടിവുമതിലലിയുമതിലളിത- ഘുസൃണവിലസിതമപാരം ; (2)


1. അല്ലൽപെടു = അല്ലൽപെടുന്ന 2. കുഴ =കാത്

113










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/124&oldid=156015" എന്ന താളിൽനിന്ന് ശേഖരിച്ചത്