ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുക്കൾ
മിഥ്യാപ്രഭാവങ്ങൾ 'കൊള്ളി'ക്കാണെന്നും മററും അവൾഓരോ തരത്തിൽ ആക്രോശിച്ച് ഒടുവിൽ
<poem>"ഇന്നീയല്ലോ പുരാ കൊന്നതു മമ ദയിതം"

            നിന്നെ ഞാനിന്നു മാരോൽ-
    ഭിന്നാ മൽകാന്തനാക്കിപ്പരിചൊടു പുണരുന്നുണ്ടു
                  പുണ്യംബുരാശേ ;
     മുന്നേതന്നെ കുലസ്ത്രീകുളുർമുല പുണരും
            ഭാഗ്യവാനിന്നു യോഗ്യം
    തന്നേ തേ സോദരീസങ്ഗമ,മരുതിനി മ-

ണ്ഡോദരീസങ്ഗമേതും:"


എന്നു തന്റെ ദുർവ്വാഗ് വജ്രം കൊണ്ട് ആ രാക്ഷസചക്രവർത്തിയെ അതികഠിനമായി പ്രഹരിക്കുന്നു." എന്നിവണ്ണമൊരുടപ്പിറന്നവളടുത്തുചെന്ന് ചെവിയിൽപ്പൊറായുന്ന വാർത്ത പറയുന്നതു" കേട്ടു കോപകലുഷേക്ഷണനായ രാവണൻ ആ പാപകർമ്മം ചെയ്തതാരാണെന്നും അതിനുപകരം ചോദിക്കുവാൻ ഐരാവതകരടഭിദാപാടവോന്മേഷശാലി യായ തന്റെ ചന്ദ്രഹാസം പോരാത്തതല്ലെന്നും ഗർജ്ജിക്കുന്നു.പുനത്തിന്റെ ശൂർപ്പണഖ തഞ്ചം പോലെ സംഭാഷണം ചെയ്യുവാൻ ചതുരയാണ്. അവൾക്കറിയാം സ്ത്രീലമ്പടനായ തന്റെ ജ്യേഷ്ഠന്റെ കാമവികാരത്തെ ഉദ്ദീപിപ്പിക്കാതെയിരുന്നാൽ അദ്ദേഹം തക്ക പ്രതിക്രിയചെയ്കയില്ലെന്നു്. അതുകൊണ്ടാണ്

120










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/131&oldid=156023" എന്ന താളിൽനിന്ന് ശേഖരിച്ചത്