ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സമാക്രാന്തരോദോന്തരാളം

             മോദാലഭ്യാഗതം  വന്നുഴറി വസുഭിര-
                    ന്യൈർവിമാനാധിരൂഢൈ-
             ർമ്മീതേ മാനത്തു ചേരുന്നതു നിഖിലസമ-
                    ക്ഷം നിരീക്ഷാംബഭ്രവേ."
    16. അശ്വമേധയാഗത്തിൽ മഹർഷിമാർ-
              "സമ്മോദംപൂണ്ടു  മേന്മലതികുതുകമൊരോ
                     ദിക്കിനിന്നും പുറപ്പെ-
              ട്ടുന്മേഷാച്ചെന്നകംപുക്കുപകരണകദം-
                     ബോജ്ജ്വലാം യാഗശാലാം
              മുൻപേ രത്നാസനശ്രേണിഷു തെളിവൊടിരു-
                     ന്നീടിനാർ നിർത്യശുദ്ധേ-
              ബ്രഹ്മാനന്ദാമൃതാസ്വാദനപരമസുഖോ-
                     ന്മത്തചിത്താ മുനീന്ദ്രാഃ"   

ആസന്നമരണനായ ഭീഷ്മണരുടെ കൃഷ്ണഭക്തിയും കിരാതാർദ്ദീതനായ അർജ്ജുനന്റെ പ്രരോദനവും മറ്റും അത്യന്തം ഹൃദയഹാരിയായ രീതിയിൽ വർണ്ണിച്ചിട്ടുണ്ട്.കിരാതാർജ്ജുനത്തിൽ അർജ്ജുനന്റെ ശിവസ്തുതി ഏറ്റവും ഗുണബ്രയിഷ്ടഠമാകുന്നു.ജയദ്രവധത്തെ സംബന്ധിച്ചുള്ള അർജ്ജുനന്റെ പ്രതിജ്ഞ സഫലീകരിക്കുവാൻ അദ്ദേഹത്തെ ശ്രീകൃഷ്ണൻ തലേദിവസം രാത്രിയിൽ കൈലാസപർവ്വതത്തിലേക്കു കൂട്ടിക്കൊണ്ടുപോകുന്നു.അപ്പോൾ അവർ സന്ദർശിക്കുന്ന ശ്രീപരമേശ്വരനെപ്പറ്റിയുള്ള കവിയുടെ വർണ്ണനം എത്രതവണ വായിച്ചാലും സഹൃദയന്മാർക്ക് അലംഭാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/171&oldid=156062" എന്ന താളിൽനിന്ന് ശേഖരിച്ചത്