ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അഞ്ചാമധ്യായം

           മഴങഗലത്തിന്റെ  ചമ്പുകൾ 

മഴമങഗലത്തു ശങ്കരൻ നമ്പൂത്രി. മഴമങ്ഗലത്തില്ലം തൃശിവപേരൂരിൽ ഇപ്പോൾ ആസ്പത്രി സ്ഥാപിച്ചിരിക്കുന്ന സ്ഥത്താണ് പണ്ടു സ്ഥിതിചെയ്തിരുന്നത്. ആ ഇല്ലം അന്യംനിന്നപ്പോൾ അതിലെ വസ്തുക്കൾ തരണനല്ലൂർ ഇല്ലത്തേയ്ക്ക് ഒതുങ്ങി. രണ്ടില്ലത്തിനു നൈഷധചമ്പുവിന്റെ ഉപക്രമത്തിൽ വലയാധീശ്വരി എന്ന പേരിൽ വന്ദിതമായ ഊരകത്തു ഭഗവതി തന്നെയാണ് പരദേവത. മഴമങ്ഗലത്തിൽ കൊല്ലം എട്ടാം ശകതത്തിന്റെ ആരംഭത്തിൽ ശങ്കരൻ നമ്പൂതിരി എന്നൊരു ജ്യോതിശ്ശാസ്രൂജ്ഞൻ ജീവിച്ചിരുന്നു. ചെങ്ങന്നൂർ വാഴമാവേലി

പരമേശ്വരൻ പോറ്റിയുടെ ശിഷ്യനായിരുന്നു അദ്ദേഹം. ശങ്കരൻ നമ്പൂതിരി അദ്ദേഹത്തിന്റെ പ്രധാന ഗ്രന്ഥനമായ കാലദീപകവ്യാഖ്യ 715- ാമാണ്ടിടയ്ക്കും മുഹൂർത്തത്തപദവാഖ്യ 729 ാമാണ്ടിടയ്ക്കും നിർമ്മിച്ചു എന്നുള്ളതിന് അവയിതന്നെ രേഖകളുണ്ട്. ആ ഗ്രന്ഥത്തങ്ങൾക്കും പുറമേ ലഘുഭാസ്കരീയം, ഗണിതസാരം, ചന്ദ്രഗണിതക്രമം, പ്രശ്നസാരം, പഞ്ചബോധം, പഞ്ചബോധാർത്ഥദർപ്പണം എന്നിങ്ങനെ വേറേയും പല ജ്യോതിഷഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ശങ്കരൻ നമ്പൂതിരി ഒരു വൈയാകരണനും കൂടി ആയിരുന്നു എങ്കിലും കവിയല്സായിരുന്നു എന്നു വേണം ഊഹിക്കുവാൻ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/189&oldid=156079" എന്ന താളിൽനിന്ന് ശേഖരിച്ചത്