ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അഞ്ചാമധ്യായം

5. രാമവർമ്മാവിന്റെ യുദ്ധചാതുരി-

      "പോരാതേ  കാൺ  ചമഞ്ഞൂ  ശിവശിവ  വിമത-
           പ്രൌഢസേനാഭടൻമാർ
        വാരാളും  മാടപൃത്ഥീശ്വരനിശിതശര-
            ങ്ങൾക്കു  സങ്ഗ്രാമരങ്ഗേ;
         നേരേ  തേഷാമശേഷാ  വിബുധപുരചകോ-
             രാക്ഷിമാർ  നാല,മാസാം
          പോരാതേ  വന്നിതയ്യാ!  കലിതധൃതി  നിവാ-
              സാർത്ഥമാകാശവീഥീ."                                      (5)

6. നൃത്താങ്ഗത്തിൽ മന്ദാരമാലയുടെ ആഗമനം-

       "ബധ്വാ  മേല്പോട്ടുവേണീമഴകിലിളമുല-
              ക്കച്ചയും  ചേർത്തുറപ്പി-
        ച്ചസ്തോകം  നീളെ  മേളിച്ചൊരു  സുരഭിലതൈ-
              ലാങ്ഗരാഗോജ്ജ്വലാങ്ഗീ
         പുത്തൻകൌസുംഭവാസോമിളിതജഘനഭാ-
              രാലസാഭ്യാം  പദാഭ്യാം
          മൃഗ്ദ്ധാക്ഷീ  നൃത്തരംഗം  മൃദുമൃദുവിരണ-
               ന്നൂപുരം  പ്രാപ  ബാലാ."                                    (6)

7. നായകന്റെ നായികാനിർവർണ്ണനം-

       "ഉണ്ടാകാ  കൂരിരുട്ടിന്നതിമണ, മിയലാ
             ചന്ദ്രനോടുള്ള  യോഗം,
         തണ്ടീടാ  ചന്ദികാംകൂരവു,മതിമൃദുതാ

വിദ്രുമേ വന്നുകൂടാ,










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/218&oldid=156108" എന്ന താളിൽനിന്ന് ശേഖരിച്ചത്