ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുകൾ

സ്വച്ഛം തന്നാനനത്തിൽ ശ്രമജലകണികാ-
               വൃന്ദവും ചേർത്തുമേന്മേ-
      ലുൾച്ചേരും സർവഗർവം തടവിന വചനം
               ഘോഷയാമാസ രുക് മീ . " (2)
3.രുക്മിണിയുടെ ദുഃഖം
_____________
      "ഏശാതോരാത്മകാംക്ഷാനദിനടുവിലിറ-
              ക്കീട്ടു പഞ്ചായുധൻ മാ-
       മാശാപാശേന ബന്ധിച്ചനുദിനമനിശം
              ബാധതേ ബാണജാലൈഃ ;
       ഈശാ, നിൻപാദസേവാ വിരവിനൊടു വൃഥാ
              ജാതയായോ മദീയാ ?
       നാശം തന്നേ ഫലിക്കൂ നിഖിലതനുഭൃതാം
ദൈവതം വാമമായാൽ." (3)

4.രുക്മിണിയുടെ സന്ദേശത്തിൽനിന്നു്-
_______________________

"മറ്റാരുമില്ല ശരണം മമ ദീനബന്ധോ !
വറ്റാതെഴിൻറ കരുണാമയതോയസിന്ധോ !
ചുറ്റത്തിൽ വന്നു ദയിതാം തവ കൊണ്ടുപോ മാം
പറ്റും രമാം ഭഗവതീം ഹരിയേന്റെ പോലെ." (4)

5.രുക്മിണി ശ്രീകൃഷ്ണനെ കാണുന്നതു്-
______________________
    "ബദ്ധാമോദം ചമൂനാമരികിലരികിൽനി-
          ൻറഗ്രജം സീരപാണിം
     മദ്ധ്യേ ലാളിച്ചുലാളിച്ചുപചിതരസമ-
         ന്യോന്യമാഭാഷമാണം
280












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/291&oldid=156166" എന്ന താളിൽനിന്ന് ശേഖരിച്ചത്