ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുക്കൾ യോരാനമദിച്ചാൽ കണയാര1 ത്തിലിടാമെന്നുണ്ടിഹ കണയാരംതാൻ കൂടെ മദിച്ചാൽ കഴിവില്ലേതുമിതെന്നും കേചന;ഭവ്യതപൂണ്ടൊരെഴുത്തച്ഛൻതാനവ്യാകുലമുടനിത്ര കളിച്ചാൽ എത്ര കളിക്കും പിള്ളേരിതെന്നും; രക്ഷിക്കുന്നവർ ഭക്ഷിക്കുന്നാളാരൊരു ശരണം പാരിലിദാനീം?വേലി നടന്നൊരുസസ്യംതിന്നും കാലം വിഷമമിതെന്നുംകേചന;ചണ്ഡഹുതാശൻ ഭൂമി ദഹിക്കയുമുണ്ടിനി നിർണ്ണയമെന്നും കേചന;മാപാപികളേ മിണ്ടായ്കാരുമിതെന്നും കേചിൽ, നമുക്കിനിമേലിൽത്തലപോം പറകിലിതെന്നും കേചന ;ചതിയൊടിവൻ പോയ്പ്പതിയുമിരുന്നഹ പൊതിയും വെട്ടുമിതെന്നും കേചന;മങ്ഗല്യസ്ത്രീമംഗലസൂത്രം തച്ചുപറിക്കുമിതെന്നും കേചന;ദുർന്ന്യായങ്ങളിതിൽപരമുണ്ടിഹ സന്യാസികളൊടുമെന്നും കേചന;കുഴലും മോതിരവും പുനരെന്നും കെട്ടായ്കെന്നു പറഞ്ഞുതുടങ്ങീ;കഷ്ടമിതിൽക്കാളുണ്ടിഹ പാർത്താൽ പത്തനപന്തിയിൽ വിത്തം നേടും ചെട്ടികൾ ചോനകർ കെട്ടിപ്പൂട്ടിപ്പകലേ പുക്കൊരു തസ്കരഭീത്യാ മച്ചിലൊളിച്ചു കിടന്നുതുടങ്ങീ ; കൂഴച്ചെറുമികൾ കൂട്ടംകെട്ടിക്കോഴപ്പെട്ടു 2 നടന്നുതുടങ്ങീ." ഇത്യാദി .

11. പാരിജാതഹരണം. തൊണ്ണൂറ്റാറു പദ്യങ്ങളും സംസ്കൃതത്തിലും ഭാഷയിലും ഓരോ ഗദ്യവും ഒരു ദണ്ഡകവും മാത്രമുള്ള ഒരു ചമ്പുവാണു് പാരിജാതഹരണമെങ്കിലും ഗുണോൽകർഷംകൊ ___________________________________________________

1.കണയാരം=കണയമരം=ആനയെക്കെട്ടുന്ന മരം. 2. ദഃഖിച്ച്.

286










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/297&oldid=156172" എന്ന താളിൽനിന്ന് ശേഖരിച്ചത്