ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഏഴാമധ്യായം

  
ഘോരാടോപാം മഹാവാഹിനിയെ ബഹിരവ-
     സ്ഥാപ്യ പോയ് ച്ചെന്നകംപു-
ക്കാരാദാനമ്യ ദിവ്യംമുനിമനുബുഭുജേ
സൽക്രിയാമാതിഥേയീം"(1)
2. ചന്ദ്രഗുപ്തനും ഗർഗ്ഗനും തമ്മിൽ വാഗ്വാദം-
________________________________________

    "ബ്രഹ്മസ്വമല്ലിതുചിതം ഭുവി സാർവഭൌമ-
     ന്നുന്മത്തനല്ലിവിടെ ഞാനൊരു രാജമന്ത്രീ;
     കർമ്മത്തിനും പറകിലീദൃശധേനു വേണ്ടാ;
     നിർമ്മത്സരം കുലഗുരോ, കുശലം വിചാർയ്യം." (2)
 

ചന്ദ്രഗുപ്തൻ കാർത്തവീർയ്യന്റെ മന്ത്രിയും ഗർഗ്ഗൻ പുരോഹിതനുമായിരുന്നു. സുരഭിയെ അപഹരിക്കണമെന്നു മന്ത്രിയും അരുതെന്നു ഗർഗ്ഗനും ഉപദേശിക്കവേ അവർ തമ്മിൽ വാഗ്വാദമുണ്ടാകുന്നു. യുക്തികൊണ്ടു വിപ്രശാപം തടുക്കുവാൻ പാടില്ലെന്നു ഗർഗ്ഗൻ പറയുമ്പോൾ ചന്ദ്രഗുപ്തൻ 'മേതിൽ പ്രതിഗ്രഹവുമഷ്ടിയുമെന്നി. മററിങ്ങോതിക്കവന്നു തിരിയാ ബത! രാജ്യകാർയ്യം" എന്നു് അദ്ദേഹത്തെ അധിക്ഷേപിക്കുന്നു. ഗർഗ്ഗൻ ഒടുവിൽ

"ആചാരഹീനമതിർകെട്ടു പറഞ്ഞ വാച്യ-
 മീശാ, നമുക്കിതിനൊരുത്തരമില്ല നൂനം;
 ആജാനശുദ്ധിതകുമാത്മമനീഷകൊണ്ടേ
രാജാവുതാനറിക സമ്പ്രതി രാജകാർയ്യം." (3)
 

എന്നു പറഞ്ഞു വിരമിക്കുന്നു.

299










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/310&oldid=156187" എന്ന താളിൽനിന്ന് ശേഖരിച്ചത്