ഭാഷാചന്വുക്കൾ
6. കാർത്തവീർയ്യൻ പരശുരാമനോടു് -
______________________________
"ഏറക്കണ്ണുംചുവത്തിപ്പെരിക മിടമനായ്
മാറടിച്ചീടവേണ്ടാ ;
ശൂരത്വപ്രൌഢിഭാവിച്ചറിവനറിവനി-
ന്നിന്നെ ഞാൻ ബ്രഹ്മബന്ധോ ;
വീരന്മാരാം നൃപപ്രൌഢരിലൊരുവനെ വി-
പ്രൻ ജയിച്ചീലിതിൻകീഴ്
നേരിട്ടെന്നും ; മൃഗേന്ദ്രം കുറുനരി കൊലചെ-
യ്കെന്നതുണ്ടോ വരുന്നു? (9)
7. പരശുരാമൻ കാർത്തവീർയ്യനോട് -
____________________________
"മാനാഢ്യേ സോമവംശേ പിറവി, സകലവ-
ർണ്ണാശ്രമാചാരധർമ്മ-
ജ്ഞാനം നല്ലോന്നിതെല്ലായിലുമഴകിതൊരാ-
ജ്ഞാമുടിപ്പൂൺപു രാജ്ഞാം ;
മാനിക്കേണം മഹീരക്ഷണമനുപമമെ-
ന്നങ്ങിരിക്കേ മുനീന്ദ്രം
താനേ സമ്യക്കൃതാതിഥ്യകുമറുകൊല നീ
കൊന്നതേതു ധർമ്മം ?" (10)
8. കാർത്തവീർയ്യൻ പരശുരാമനോടു് -
________________________
"തൂഷ്ണീം നില്ലായ്ക്ക ഭോഷാ, ചപലമുനിവടോ,
പോരിനായ് ക്കൊണ്ടു വാവാ ;
ക്ഷാത്രം ജൈത്രം ജഗത്യാമറിക ധൃതിമയം ;
പേടിയില്ലേതുമേ മേ ;
302
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.