ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുക്കൾ

"കാളാംഭോദകദംബമിവ,കാളിന്ദീസലിലസഞ്ചയമിവ,കാകോളപുഞ്ജമിവ,കാലാനലധൂമജാലമിവ,കാളരാത്രിനികുരുംബമിവ"എന്നും മറ്റും കവി ആ കൂരിരുട്ടിനെ വർണ്ണിക്കുന്നു.ഭക്തവത്സലനായ ഭഗവാൻ അത്തരത്തിലുള്ള ഭയങ്കരമായ തമസ്സിന്റെ ശാന്തിക്കു ചക്രായുധത്തെ നിയോഗിച്ചു."കിമിദം സർവലോകസംഹരണാ യോദ്യതോ ഭഗവാൻ നീലലോഹിത,അഥവാ പുനരപി ദനുജനിഗ്രഹാർത്ഥമതിരഭസമായാതി ദേവോ നരഹരിഃ,കിം വാസമുദ്രാദുത്തീർയ്യ ഭൂമൌ സഞ്ചരതി ബഡവാനലഃ,കിമുതദിവാകരബിംബമേകീഭൂതമായാതി, ഉതാഹോ പൂർവവൽ പക്ഷസഹിതോ ദാവാനലോജ്ജ്വലഃ പരിഭ്രമതി കനകാചലഃ , അഥവാ ഭൂയോപി ഫണധരനികരവിനാശായ പ്രചലിതഃ പ്രചണ്ഡവേഗോ വിഹഗാധിരാജഃ ?"എന്നിങ്ങനെ പലതും ശങ്കിച്ചു നാരദപർവതന്മാർ പേടിച്ചരണ്ടു് ​ ​ഓടിയോടി ഇതരാവലംബം കാണാതെ മഹാവിഷ്ണുവിനെത്തന്നെ ശരണം പ്രാപിച്ചു .താഴെക്കാണുന്നതു് അവരുടെ സ്തോത്രമാണു്.

 
"കംബുസുദർശനകഞ്ജഗദാധര,കല്മഷനാശന,
                                               [പാലയ മാം;
കനകനിഭാംബര,കൌസ്തുഭകാഞ്ചീകങ്കണഭൂഷിത,
                                              [പാലയ മാം;
കാളഘനപ്രഭ,കാമവരപ്രദ,കാരുണ്യാലയ,
                                               [പാലയ മാം;

310










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/321&oldid=156199" എന്ന താളിൽനിന്ന് ശേഖരിച്ചത്