ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുക്കൾ

ദ്ദേഹം രചിച്ച ചമ്പുക്കൾ ആകെക്കൂടി ഇരുപതിഭാഷാചമ്പുക്കൾനുമേൽ വരുമെന്ന് പരിഗണിക്കേണ്ടിയിരിക്കുന്നു. ബാലഭാരതം, ഭാരതചമ്പു, മാഘം, വേണീസംഹാരം തുടങ്ങിയ പ്രാചീനകൃതികളിൽനിന്നു സന്ദർഭോചിതമായി പദ്യങ്ങൾ ഉദ്ധരിക്കുകയും ബാക്കിവേണ്ട പദ്യങ്ങളും ഗദ്യങ്ങളും മാത്രം താൻ രചിക്കുകയും ചെയ്യുക എന്നുള്ളതു ഭട്ടതിരി തന്റെ കൃതികളിൽ - പ്രത്യേകിച്ചു ഭാരതകഥകളിൽ - സാമാന്യേന അനുഷ്ഠിച്ചുകാണുന്ന നിയമമാകുന്നു. ഇതിനു വ്യത്യസ്തങ്ങളാണെന്നു പറയാവുന്ന രാജസൂയം, സുഭദ്രാഹരണം, പാഞ്ചാലീസ്വയംവരം, നാളായനീചരിതം എന്നീ ചമ്പുക്കളിൽപോലും പദോപജീവിത്വവും പാദോപജീവിത്വവും പ്രകടീഭവിക്കുന്ന ചില പദ്യങ്ങൾ കാണ്മാനുണ്ടു്. എന്നാൽ അത്തരത്തിലുള്ള ഋണമെല്ലാം തട്ടിക്കഴിച്ചു നോക്കിയാലും അവശേഷിക്കുന്നതു മഹാമേരുതുല്യമായ ഒരു സൗവർണ്ണസമ്പത്താകുന്നു. ചമ്പൂലോകത്തിൽ ശ്ലേഷം കൊണ്ടു ത്രിവിക്രമഭട്ടനും രസം കൊണ്ടു ഭോജരാജാവും ഉല്ലേഖം കൊണ്ട് അനന്തഭട്ടനും ഫലിതം കൊണ്ട് നീലകണ്ഠദീക്ഷിതരും അഗ്രപൂജയ്ക്ക് അവകാശികളാണെങ്കിലും സർവസ്പർശിയായ ഒരു മാനദണ്ഡം കൊണ്ട് തുലനം ചെയ്യുകയാണെങ്കിൽ ഭട്ടതിരി അവരെയെല്ലാം അനായാസേന ജയിച്ച് അവിടെ ഏകച്ഛത്രാധിപതിയായി പരിലസിക്കുന്നതു ഭാവുകന്മാർക്കു സമീക്ഷിക്കാവുന്നതാകുന്നു.

          മാനവേദരാജാവ് .  ഭട്ടതിരി കഴിഞ്ഞാൽ നമ്മുടെ ആദരത്തെ ആവർജ്ജിക്കുന്നതു പൂർവ്വഭാരത ചമ്പൂകാരനായ 

22










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/33&oldid=156208" എന്ന താളിൽനിന്ന് ശേഖരിച്ചത്