ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എട്ടാമധ്യായം നീർവീത്തിയുലച്ചു ചമച്ചു നിറത്തൊടു ഭിത്തികളൊക്കെത്തീർത്തു മതൃത്തൊരു പൈമ്പാൽക്കളികൊണ്ടെങ്ങും വെങ്കളിയിട്ടൊരുഗോരോചനകൊണ്ടുരുവുകുറിച്ചു മണിച്ചാന്തെന്നും മഷിയുംകൂട്ടിക്കുങ്കുമമായ ചുവപ്പും മേളിച്ചെങ്ങും വിശ്വവിനോദനസാരം വാത്സ്യായനനിജചരിതം ബഹുധാ മുഴുവൻ ചരതിച്ചെഴുതിത്തീരും മണിഭവനഗണേ, സുരപുരനാരീനിവഹം കുഹചന, സു. തവിനോദാഭ്യാസം കുഹചന കിന്നരനാരീഗീതം കുഹചന, തുംബുരുനാരദചിന്തുകൾ കുഹചന മങ്ഗലവാദ്യനിനാദം കുഹചന, വീണാ വേണുനിനാദം കുഹചന മധുരമധൂളീകലശം കുഹചന, പരിമൃദുകിസലയതല്പം കുഹചന പരിമളനളിനീപുഷ്പം കുഹചന; കേളീശാലകളൊരിടത്തധികം മൂളും ഭൃങ്ഗീസങ്കുലമൊരിട,ത്താടും മയിലുകൾ മററൊരുഭാഗത്തോടും പെണ്മാനങ്ങൊരു ഭാഗേ, ഗൂഢക്രീഡം മെരികുണ്ടൊരിട,ത്തരയന്നങ്ങൾ പറന്നുണ്ടൊരിട, ത്തരവിന്ദങ്ങൾ. വിരിഞ്ഞുണ്ടൊരിടത്തത്ഭുതമേറ്റം.............ഇളമയിലാടിപ്പാടിനിതാന്തം കളമൃദുപരഭൃതമധുരധ്വനി കേട്ടലസിന വനിതാവിഭൂമരമ്യം വാഴ്ത്തുകവല്ലേൻ വിവിധവിശേഷാൻ.ഇത്യാദി.

 കാമദേവന്റെ മന്ത്രിമാരെപ്പററിയാണു് അടിയിൽ കാണുന്ന പദ്യത്തിൽ പ്രസ്താവിക്കുന്നതു് .

 "ചന്തംചേരും വസന്തം, മലയപവനനും,
        പൂർണ്ണപീയുഷധാമാ,
  മന്ദം മന്ദം മുരണ്ടീടിന മധുപകുലം,
        കോകിലം, കേകിജാലം,

325










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/336&oldid=156215" എന്ന താളിൽനിന്ന് ശേഖരിച്ചത്