ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എട്ടാമധ്യായം

മിണ്ടാർ പണ്ടേതശേഷം കളവു മുഴുവനേ
          വച്ചു വിശ്വാസപൂർവം ;
തണ്ടിൽച്ചാരുത്വമേശാഞ്ഞൊരുകുറികരയേ-
          റാത്ത തന്വംഗി താനേ
തണ്ടിച്ചെന്നാൾ തദാനീം തരുണസവിധ,മെൻ
          തോഴ, നന്നോ വിനോദം? (23)
നഷ്ടാശങ്കമൊരഷ്ടമച്ചനിയകം
          പുക്കൂ കവീനാം തഥാ
മൃഷ്ടാന്നം പുനരസ്തമിച്ചിതഖിലം
          ഗേഹേ ചകോരീദൃശാം ;
ഹൃഷ്ടാ തോഴ, സരസ്വതീ ഭഗവതീ
          ജിഹ്വാഗ്രരങ്ഗേ സതാം
പുഷ്ടാനന്ദമിരുന്നുകൊണ്ടു സുഖമേ
          കാലം കഴിച്ചീടിനാൾ." (24)

അമ്മായിശ്ലോകങ്ങളെഴുതിവന്നിരുന്ന പൊട്ടക്കവികളുടെ കഥ പരുങ്ങലിലായി എന്നു സാരം.

  "വിശ്വത്തിലമ്മന്തിരവാതികൾക്കും
   വശ്യപ്രണാശാൽ വയറും കുറഞ്ഞൂ ;
   നിശ്ശേഷഭൂദേവനികേതമെല്ലാ-
   മച്ചോ ! സമൃദ്ധം ധനധാന്യപൂർണ്ണം." (25)

നമ്പൂരിമാർ വേശ്യാഗൃഹങ്ങളിൽപോയി മുടിയാത്തതുകൊണ്ടു് അവരുടെ ഗൃഹങ്ങളിൽ സമ്പത്തു വർദ്ധിച്ചു . യുവാക്കന്മാർ യുവതികളോടു്

335










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/346&oldid=156226" എന്ന താളിൽനിന്ന് ശേഖരിച്ചത്