ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുക്കൾ

എന്നാൽ ഈ ഗാഥ ദൃഢബന്ധവും ചതുഷ്പാദവുമാകയാൽഇതുമല്ല ഭട്ടതിരി ആദർശമായി ഗ്രഹിച്ചതെന്നുസിദ്ധമാകുന്നു. അതുകൊണ്ടു് ആ മഹാകവിയും പാണിവാദനും ഭാഷാചമ്പുക്കളിൽനിന്നു തന്നെയാണ് പ്രസ്തുതഗദ്യശൈലി സ്വീകരിച്ചിരിക്കുന്നതെന്നു് അനുമാനിക്കേണ്ടിയിരിക്കുന്നു

മറ്റുചില ചമ്പുക്കൾ കൊല്ലം 903 മുതൽ ഉദ്ദേശം 980 വരെ ജീവിച്ചിരുന്ന ഇടിവട്ടിക്കാട്ടു നാരായണൻ നമ്പൂരിയു ഒരു പ്രശസ്തമായ ചമ്പുവാണു് രുക്മിണീസ്വയംവരം. അശ്വതിതിരുനാൾ ഇളയതമ്പുരാന്റെ സന്താനഗോപാലവും കാർത്തവീര്യ വിജയവും കേളവർമ്മ വലിയ കോയിത്തമ്പുരാന്റെ കംസവധം , കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാന്റെ ബാണയുദ്ധം എന്നീ ചമ്പുക്കളും ഈ അവസരത്തിൽ സ്മർത്തവ്യങ്ങളാണ്. ഇവ കൂടാതേയും രാമായണം ഭാഗവതം ഇവയിലേ കഥകളെ ഉപജീവിച്ച് ഒട്ടുവളരെ ചമ്പുക്കൾ ഓരോ കാലത്തു് കേരളത്തിൽ നിർമ്മിതങ്ങളായി കാണുന്നുണ്ടു്. അവയുടെ പ്രണേതാക്കളുടെ പേരുകൾ പ്രായേണ അജ്ഞാതങ്ങളാണു്. ഈ ചമ്പുക്കൾ എല്ലാം കൂത്തിന്റേയും പാഠകത്തിന്റേയും ആവശ്യത്തിലേക്കായി രചിക്കപ്പെട്ടിട്ടുള്ളവയാണെന്നു പറയേണ്ടതില്ലല്ലോ
പ്രബന്ധം 'പ്രബധ്യത ഇതി പ്രബന്ധഃ'എന്ന വ്യുൽപ്പത്തി അനുസരിച്ച് ഏതു കാവ്യത്തിനും പ്രബന്ധം

26










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/37&oldid=156246" എന്ന താളിൽനിന്ന് ശേഖരിച്ചത്