ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുക്കൾ

പ്രവാളപ്രസ്ഥാനം'ഭാഷാസംസകൃത യോഗോ മണിപ്രവാളം' എന്ന ലീലാതിലകസൂത്രത്തിന്റെ വൃത്തിയിൽ യോഗമെന്നാൽ സഹൃയന്മാർക്ക് രുചിക്കത്തക്കവിധത്തിലുള്ള ചേർച്ചയാണെന്നും നിയമേന ദോഷമില്ലാതെയും ഗുണമുണ്ടായും പ്രായേണ അലങ്കാരത്തോടുകൂടിയിമിരുനാനലാണു് അപ്രകാരമുള്ള ചേർച്ചയുണ്ടാകുന്നത് എന്നും മണി എന്നാൽ ഭാഷയേയും പ്രവാളമെന്നാൽ സംസ്കൃതത്തേയും അധ്യവസാനം ചെയ്യണമെന്നും മണിപ്രവാളത്തിലേ സംസ്കൃതം ഭാഷ പോലെത്തന്നെ പ്രസിദ്ധവും സുകുമാരവുമായിരിക്കണമെന്നും മാണിക്യവും പവിഴവും ഒരു ചരടിൽ ഇടകലർത്തിക്കോർത്താൽ രണ്ടിനും ഒരേ ജാതി നിറമാകകൊണ്ട് എങ്ങനെ വേർതിരിച്ചറിവാൻ കഴിയാത്ത നിലയിൽ ഒന്നായി തോന്നുമോ അതുപോലെ ഏകജാതീയപദസന്ദർഭപ്രതീതിയുളവാകണമെന്നും ആചാര്യൻ ആ പ്രസ്ഥാനത്തിലുള്ള കൃതികളുടെ ലക്ഷണം നിഷ്കൃഷ്ടമായി വിവരിച്ചിരിക്കുന്നു. "തദുത്തമം ഭാഷാരസപ്രാധാന്യേ " എന്ന അടുത്ത സൂത്രത്തിൽ നിന്നു ഭാഷയ്ക്കും രസത്തിനും ഒന്നുപോലെ പ്രാധാന്യമുണ്ടെങ്കിലും ഭാഷയും സംസ്കൃതവും സമമായ കാവ്യം ഉത്തമകല്പം മാത്രമാണെന്നും രസം വാച്യാർത്ഥത്തിനു തല്യമായും ഭാഷ സംസ്കൃതത്തെ

30










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/41&oldid=156273" എന്ന താളിൽനിന്ന് ശേഖരിച്ചത്