ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുക്കൾ ങ്ങളാകുകയാൽ വിസ്മരണീയങ്ങളാണെന്നു സഹൃദയന്മാർ ഐകകണ്ഠ്യേന സമ്മതിക്കുമെന്നാണ് എന്റെ പൂർണമായ വിശ്വാസം. ചമ്പു പ്രസ്ഥാനത്തിന്റെ അപചയത്തിനുള്ള കാരണങ്ങൾ

മേല്പത്തൂരിന്റെ സംസ്കൃതചമ്പുക്കളുടെ ഉദയം

കൊല്ലം 735 - ൽ മേല്പത്തൂർ നാരായണ ഭട്ടത്തിരി ജനിച്ചു. ആതശതകത്തിന്റെ ഉത്തരാർദ്ധത്തിൽ അദ്ദഹം അതിമനോഹരങ്ങളായ അനവധി ചമ്പുക്കൾ രചിച്ചു. തന്റെ ഉത്തമ സുഹൃത്തായിരുന്ന കട്ടഞ്ചേരി ഇരവിച്ചാക്യാരുടെ ആവശ്യമനുസരിച്ചായിരുന്നു അദ്ദഹം അവ നിർമ്മിച്ചതെങ്കിലും അവയുടെ മഹിമാതിശയം കസ്തൂരിയുടെ പരിമളം പോലെ അനിവാര്യമായി ജനമധ്യത്തിൽ പ്രസരിക്കുകയും അന്നവരെ ഭാഷാചമ്പുക്കൾകൊണ്ട് കൈകാര്യം ചെയ്തിരുന്ന പാഠകക്കാരും മറ്റും അവയെ രങ്ഗത്തിൽ പ്രയോഗിച്ചുതുടങ്ങുകയും ചെയ്തു. ആ പരിപാടിക്കു പ്രചാരം സിദ്ധിച്ചത് ഒൻപതാംശതകത്തിന്റെ പാർവാർദ്ധത്തിലായിരിക്കണം. ഭാഷാചമ്പുക്കൾ സാമാന്യേന രസനിഷ്യന്ദികളായിരുന്നു എങ്കിലും സർവതന്ത്രസ്വതന്ത്രനും അനന്താംസംഭവനുമായ ഭട്ടതിരിയുടെ പ്രബന്ധങ്ങളുടെ മുന്നിൽ അവ പ്രത്യേഷ ഭാസ്കരന്റെ പ്രഭുഭാവത്തിൽ നക്ഷത്രങ്ങളെപ്പോലെ നിഷ്പ്രഭങ്ങളായി പരിണമിച്ചതിൽ ആശ്ചര്യപ്പെടാനില്ല. അത്രയ്ക്കുമാത്രം വിപ്രകൃഷ്ടമായ തരതമഭാവം അവയ്ക്കു തമ്മിൽ പ്രായികമായുണ്ട്. "സ്ഥി

400










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/411&oldid=156275" എന്ന താളിൽനിന്ന് ശേഖരിച്ചത്