ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാ ചമ്പുക്കൾ ല്ലെന്നാണ് തോന്നുന്നതു്. പ്രസ്തുതനിബന്ധനത്തിനു ഭാഷാ മഞ്ഡരിയെന്നും അതിൽ ഓരോ ഭാഗത്തിനും കലികയെന്നുമാണ് അദ്ദഹം നാമകരണം ചെയ്തിരിക്കുന്നത്. ദ്വിതീയ കലയുടെ അവസാനത്തിൽ

    "ശ്രീവഞ്ചീശവിശാഖഭൂമിരമണൻ-
      കാൽത്താമരത്താരിനെ-
  ച്ചൂടീടുന്നൊരു രാമവർമ്മകവിനാ 
       ചമ്പൂപ്രബന്ധാത്മനാ 
  സമ്യങ് നിർമ്മിതമീനകേതനചരി-
       ത്രാഭിഖ്യയായീടുമി-
  ബ് ഭാഷാമഞ്ജരിയിൽ ദ്വിതീയകലികാ
       സമ്പൂർണയായ്  ; മങ്ഗളം."

എന്ന് ഒരു പദ്യം കാണുന്നതിൽ നിന്ന് അതുവരെയുള്ള ഭാഗം കവി വിശാഖംതിരുനാൾ മഹാരാജാവു തീപ്പെട്ട 1060-ാമാണ്ടിനു മുൻപു രചിച്ചതാണെന്നു വിശദമാക്കുന്നു. ഭാക്കി ഭാഗങ്ങളും ആ കാലത്തോടടുപ്പിച്ചു തന്നെ നിർമ്മിച്ചിരിക്കണമെന്ന് അനുമാനിക്കാം. അതുകൊണ്ട് ആധുനിക ചമ്പുക്കളിൽ ആദ്യത്തേത് പ്രസ്തുതകൃതിയാണെന്നു വന്നു കൂടുന്നു. ഭാഷാശ്ലേഷകല്പനയ്ക്കു രാമവർമ്മക്കോയിത്തമ്പുരാന് ഉണ്ടായിരുന്ന പാടവം അയാധാരണമാകുന്നു. രചനയ്ക്കുള്ള അഭങ്ഗിയാണ് അദ്ദേഹത്തിന്റെ അന്യാതാ മനോഹരങ്ങളായ കാവ്യങ്ങളിൽ സഹൃദയന്മാർക്ക് ഉൽക്കടമായ ഉദ്വോഗം ജനിപ്പിക്കുന്നതു്. പ്രസ്തുതകവി 1091-ൽ മരിച്ചു.

418










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/429&oldid=156294" എന്ന താളിൽനിന്ന് ശേഖരിച്ചത്