ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പത്താമധ്യായം ആസ്വാദ്യതയുണ്ടു്. അവിടുത്തെ ധാരണാ ശക്തിയും സമാധിവൈഭവവും അനുപമമായിരുന്നു. തന്നിമിത്തം അവിടുത്തേക്ക് ഒടുവിൽ അഷ്ടാവധാനംചെയ്യുന്നതിനുള്ള പാടവം സിദ്ധിക്കുകയുണ്ടായി. ബ്രസീനയാണ് തമ്പുരാന്റെ ഒടുവിലത്തെ കൃതി എന്നുതോന്നുന്നു. അതിൽ ഒന്നുരണ്ടങ്കം കഴിഞ്ഞപ്പോൾ അവിടുത്തേക്കു പല പ്രകാരത്തിൽ കായികവും മാനസികവുമായി അസ്വാസ്ഥ്യം നേരിട്ടു. അതിനിടയ്ക്കി പല സഹൃദയന്മാരും നാടകം പൂരിപ്പിക്കുവാൻ അവിടുത്തെ ഞെരുക്കുകയും 1075 വൃശ്ചികത്തിൽ അവരിൽ ഒരാൾ മനോരമയിൽ 'ബ്രസീനാവിലാപം' എന്ന പേരിൽ ഏതാനും ശ്ലോകങ്ങൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. അതിന് അവിടുന്നു്

    "ഇക്കാലത്തിങ്ങു തിങ്ങും ഗ്രഹബഹുകലാ-
           പങ്ങളാൽ മംഗളശ്രീ
    നില്ക്കാതായ്ക്കാൺകമൂലം നിപുണമതി ഭവ-
           ത്താതനാതങ്കമോടേ
    ഉൾക്കാളും ഭ്രരിചിന്താപരവശനായി, നിൻ
           ജന്മമുന്മേഷമേറ്റും 
    നൽക്കാലത്താക്കിവയ്ക്കുന്നതിനുകൊതിയോടെ
           വാണിടുന്നുണ്ടു നൂനം."                           
   "ഗർഭസ്ഥയായ്  ബഹുദിനം 
   ദുർഭരഖേദം വഹിപ്പതോ, ഭദ്രേ,
   ദുർഭഗയെന്നു രസജ്ഞർ വി-
   നിർഭർത്സനമിങ്ങു ചെയ്പതോ ദദ്രം ?"

429










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/440&oldid=156307" എന്ന താളിൽനിന്ന് ശേഖരിച്ചത്