ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുക്കൾ ഗർജ്ജിച്ചുംകൊണ്ടു ശൈവജ്വരമഥ മുതിരും നേരമംഭോരുഹാക്ഷൻ സർജ്ജിച്ചൂ ഘോരഘോരാകൃതിതടവിടുമാ വൈഷ്ണവാഖ്യജ്വരത്തെ." ഗദ്യം. നവയൌവനത്തിൽ ഉഷയുടെ അവസ്ഥ. "ഈവണ്ണം ലാവല്യപയോനിധിസുധാകരോദയമായ നവയൗവനോദയത്താൽ സവിശേഷഭൂഷിതാങ്ഗിയായിട്ടു് അഭങ്ഗുരഭങ്ഗികലരുന്ന വസരാജിയെന്നപോലെയും, തരുണദിവാകരസ്പർശത്താൽ ദരവികസിതയായ സരസിജവനിയെന്നപോലെയും, തെളിവു തിരളുന്ന ശരൽ സമയസങ്ഗമത്താൽ പരിപൂർണ്ണസൗഭാഗ്യയായ പനിമതി ലേഖയെന്നപോലെയും, നിഖിലജനങ്ങളുടെ മിഴികളിലഴകിയലുന്ന കാന്തിധാരകളാൽ സുധാസേകമേകിക്കൊണ്ടു ലോകോത്തരവിഭവസമേതനായ താതന്റെ പരമവാത്സല്യത്തിനേകപാത്രീഭൂതയായിട്ടു ചിത്തരസമെഴുന്ന നിജസഖിയായ ചിത്രലേഖയോടുമത്യുദാരസുഖമാർന്നു മത്തകാശിനി വസിച്ചു." പൂർവസൂരികളുടെ മാർഗ്ഗം കവി മുഴുവൻ പരിത്യജിച്ചിട്ടില്ല. അവരെ സന്തോഷിപ്പിക്കുന്നതിനോ എന്നുതോന്നു മാറു് "വാരാ ഘോരാർത്തി നല്കും ജ്വരവിരചിതയാം ഭീതി" എന്നു, "നിജകോമളകണ്മുനയാ" എന്നു പ്രയോ

434










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/445&oldid=156312" എന്ന താളിൽനിന്ന് ശേഖരിച്ചത്