ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പത്താമധ്യായം മാനിച്ചകം തിരുവനന്തപുരാഖ്യരാജ- ധാനിക്കു ചേതനയുമുത്സവവും വിശേഷാൽ ആ നിസ്തുലാത്മപതിതൻ പുനരാഗമത്തി- ത്തേനിൽക്കവിഞ്ഞ രുചിയിൽ പ്രകടീകരിച്ചു."


3.പട്ടാഭിഷേകാഘോഷം-

"ഉത്തങ്ഗാഗ്രേഷു സൌധോത്തമശിഖരവരേ- ഷൂന്നതേഷു നജാഗ്രേ മെത്തും പൊന്നിൻ കൊടിക്ക്രുറകളമരുലകം; "ത്വത്തുല്യം വഞ്ച ചിത്രർക്ഷജനിതഭരണം കൊൾവു; വിണ്ണേ, വരാമെ-‌ ന്നെത്തും കൈ പൊക്കി നീട്ടിദ്ധരണി ബത! വിളി- ച്ചോതിനില്ക്കും പ്രകാരം."

ചമ്പുക്കളുടെ ഭാവി.

ഭാവിക്കാലത്തു ഭാഷയിൽ ചമ്പുക്കളുണ്ടാകുമോ എന്നു പലരും ആശങ്കിക്കുന്നതായി എനിക്കറിയാം. ഉണ്ടാകും എന്നു തന്നെയാണ് എന്റെ വിശ്വാസം. ഇത്തമ്മർ കോയിത്തമ്പുരാൻ ശ്രീ മൂലരാജഷഷ്ടിപൂർത്തി എഴുതി ഇരുപത്തി മൂന്നോളം വർഷം തഴിഞ്ഞതിനു മേലാണല്ലോ ഇക്കൊല്ലത്തിൽ രണ്ടു ചമപുക്കൾ ആവിർഭവിച്ചിരിക്കുന്നതു്. സംസ്കൃത വൃത്തങ്ങൾ പരകീയങ്ങളാണെന്നും അവയെ ഗളഹസ്തം ചെയ്യതാലെല്ലാതെ സാഹിത്യക്ഷേത്രം ശുദ്ധമാകുകയില്ലെന്നും ചിലർപ്രസങ്ഗ വേദ്കളിൽ കാഹളംമുഴക്കുന്നു ഒരു കാലമാണു് ഇതു്. സ്രഗ്ദ്ധരയും വസന്തതിലകവും, ശാർദ്ദൂലവിക്രീഡതവും 

455










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/466&oldid=156335" എന്ന താളിൽനിന്ന് ശേഖരിച്ചത്