ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുക്കൾ

പുഷ്പിതാഗ്രയും, മന്ദാക്രാന്തയും മാലിനിയും പുറന്തള്ള പ്പെടുന്നതു ഭാഷാസാഹിത്യത്തിന്റെ ഉൽകർഷത്തിനു് ഒരു വിധത്തിലും പ്രയോജകീഭവിക്കുന്നതല്ല. ഏതായാലും ആ കൂട്ടുകാരുടെ മുഖമുദ്രണത്തിനു പര്യാപ്തമായ വിധത്തിൽ 'ഹൈദർനായിക്ക'നും 'ശ്രീ ചിത്രാഭിഷേക'വും അവതരിതിച്ചിരിക്കുന്നതിൽ അന്തർഭവിക്കുന്ന തത്വം ആലോചനാമൃതമാകുന്നു. സജീവമായ ഏതു സാഹിത്യത്തിലും ഒരു പ്രാചീനപ്രസ്ഥാനം മൃതമായിപ്പോയി എന്നു ഘോഷണം ചെയ്യുന്നതു സാഹസമാണു്. അതു ചില കാരണങ്ങളാൽ ഏതാനും കാലത്തേക്കു സുഷുപ്ത്യവസ്ഥയെ സ്വീകരിക്കാമെന്നുള്ളതു സംഭാവ്യം തന്നെ. എന്നാൽ ഉത്ഥാനസാപേക്ഷമാകുന്നു സുഷുപ്തി; അതുകൊണ്ടു സുഷുപ്തിക്കു പിന്നീടു് ആ പ്രസ്ഥാനം സമുത്ഥിതമായാൽ അതിൽ ആശ്ചരയ്യപ്പെടുവാൻ ആർക്കും അവകാശമില്ല. ഭാഷാചമ്പുക്കളുടെ പുനരാവിർഭാവം അഭിലക്ഷണീയമോ എന്നു ചോദിക്കുന്നവരോടു എല്ലെന്നു പറവാനും ഞാൻ ഒതുങ്ങുന്നില്ല. ചമൽക്കാരജനകവും ആനന്ദദായാകവുമായ ഏതു കാവ്യത്തിനും അതു് ഏതു പ്രസ്ഥാനത്തിൽ വിരിചിതമാണു് എന്നു പരിഗണിക്കുവാൻ സമയം വ്യയം ചെയ്യാതെ സ്വാഗതം നല് കുന്നതുനു സഹൃദയൻമാർ സദാ സന്നദ്ധരായിരിക്കും. കേരളീയർക്കു ചിരപരിചിതമായ ചമ്പൂപ്രസ്ഥാനത്തിൽ പുതിയ ഭാഷാകൃതികഴുണ്ടായാൽ അതുകൊണ്ടു് ആർക്കു്, ഏതംശത്തിൽ, എങ്ങനെയാണു് നഷ്ടമുണ്ടാകാൻ പോകുന്നതെന്നു് എനിക്കു എത്രമേൽ ആലോചി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/467&oldid=156336" എന്ന താളിൽനിന്ന് ശേഖരിച്ചത്