ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മൂന്നാമധ്യായം
<poem>"ഭവന്തമിഹ സംപ്രേക്ഷ്യേ-മഗ്നോഹം മോദവാരിധൌ ശ്രീരാമപാദുകാം ലബ്ധ്വാ-ഭരതസ്തു യഥാപുരാ." (4) "വാ വാ സഖേ! സുഖപയോധിയിൽ മുങ്ങിനേൻ ഞാ- നേവം ഭവാനരികിൽ വന്നളവിന്നിദാനീം, ദേവീവിശേഷവുമറിഞ്ഞു സമേത്യ മദ്ധ്യേ ശ്രീവായുസൂനു,രഘുനായകനെന്നപോലെ." (5) "ശശധരപരിശുംഭഗൽ പുത്രവക്ത്രാവലോകാ. ദശിഥിലസുഖമെത്തും ദുഃഖഭാജാം ജനാനാം, ദശരഥസുതവിശ്ലേഷണ പര്യാകുലയാഃ കുശലവശിശുലാഭേ മൈഥിലിക്കെന്നപോലെ." (6)<poem> ഇവയെപ്പോലെ ഭാരതചമ്പുവിൽ ചേർക്കേണ്ടതായും ചില ബന്ധശ്ലോകങ്ങളുണ്ട്. ഭാഷാചമ്പുക്കൾ പാഠകത്തിനും മറ്റും ഉപയോഗിച്ചിരുന്നുവോ?
രാമായണാദിഭാഷാചമ്പുക്കൾ കൂത്തിനും പാഠകത്തിനും ഒരു കാലത്തുപയോഗിച്ചിരുന്നു എന്നുള്ള ചില പണ്ഡിതന്മാരുടെ അഭ്യൂഹത്തെ മററു ചില പണ്ഡിതന്മാർ ചില പണ്ഢിതന്മാർ ത്യാജ്യകോടതിയിൽ തള്ളുന്നു പുനത്തിന്റെ പ്രബന്ധങ്ങൾക്കു മുൻപു രങ്ഗോപജീവികൾ ഭാഷാചമ്പുക്കൾഉപയോഗിച്ചു വന്നിരുന്നു എങ്കിൽ അവ ഏതെല്ലാമാണെന്നും, അങ്ങനെയുള്ള ചമ്പുക്കൾ ഇല്ലങ്കിൽ പ്രബന്ധകഓഥനസമ്പ്രദായം തന്നെ അതിനു മുൻപില്ലായിരുന്നുവോ എന്നും, മേല്പത്തൂർ ഭട്ടതിരിയുടെ പ്രബന്ധങ്ങൾക്കു മുൻപു ഭാഷാപ്രബന്ധങ്ങളാണു് രങ്ഗത്തിൽ പ്രയോഗിച്ചിരുന്നതെങ്കിൽ പ്രാചീന

83










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/94&oldid=156394" എന്ന താളിൽനിന്ന് ശേഖരിച്ചത്