ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

17

പാഠം 16.

൧.ജമദഗ്നിമഹർഷിക്ക് 'രേണുക' എന്നുപേരുള്ള ഭാര്യയുണ്ടായിരുന്നു. ൨. സുമിത്രയ്ക്കു രണ്ടുപുത്രന്മാരുണ്ടായിരുന്നു. ൩.ഈ ക്ളാസ്സിൽ വേറെ കുട്ടികൾ ഉണ്ട്. ൪. പാണ്ഡവന്മാർ അഞ്ചു പേരാണ്. ഈ വാക്യങ്ങളിൽ ഒരെണ്ണത്തേയും അനേകം എണ്ണത്തേയും കുറിക്കുന്ന നാമങ്ങൾ ഏതെല്ലാമെന്നു നോക്കുക. ഭാര്യ എന്നത് എത്ര എണ്ണത്തെ കുറിക്കുന്നു? ഒന്നിലധികം എണ്ണത്തെ കുറിക്കുമ്പോൾ ഭാര്യ എന്നതിനുപകരം എങ്ങനെ പറയണം? പുത്രന്മാർ എന്നത്, ഒരെണ്ണത്തെമാത്രം കുറിക്കുമ്പോൾ എങ്ങനെ ഉപയോഗിക്കണം? ഒരു പുത്രൻ എന്നല്ലാതെ ഒരു പുത്രൻമാർ എന്നോ, രണ്ടുമൂന്നുപുത്രന്മാർ എന്നല്ലാതെ രണ്ടു മൂന്നു പുത്രൻ എന്നോ പറയാറില്ല. സൂത്രം ൨൧. ഒന്നിലധികം എണ്ണത്തെ കുറിക്കുന്ന നാമങ്ങൾക്ക് അവയുടെ ഒടുവിൽ 'മാർ' എന്നോ 'കൾ' എന്നോ ചേർച്ചപോലെ ചേർത്താണ് നമ്മൾ പറയാറുള്ളത്. സൂത്രം.൨൨ ഒരു (ഏക) എണ്ണത്തെ കുറിക്കുന്ന നാമം ഏകവചനവും ഒന്നിലധികം (ബഹു) എണ്ണത്തെ കുറിക്കുന്നത് ബഹുവചനവും ആകുന്നു.

 ഏ.വ:-ണ്ണ, എണ്ണം, വാക്യം, ഭാര്യ, രാജാ
 ബ.വ:-എണ്ണകൾ, എണ്ണങ്ങൾ, വാക്യങ്ങൾ, ഭാര്യമാർ, രാജാക്കന്മാർ.
അഭ്യാസം 16

നാലാം പാഠപുസ്തകത്തിൽ ഒന്നാമത്തെ പാഠത്തിൽ ആദ്യത്തെ ഖണ്ഡികയിലുള്ള നാമങ്ങൾ ഏകവചനത്തിൽ പെട്ടതേതെല്ലാമെന്നും ബഹുവചനത്തിൽ പെട്ടത് ഏതെല്ലാമെന്നും പറക.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_deepika_part_one_1930.pdf/22&oldid=156403" എന്ന താളിൽനിന്ന് ശേഖരിച്ചത്