ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

21
൧. അസുരവംശ്യനെങ്കിലും ധർമ്മിഷ്ഠനായിരുന്നതുകൊണ്ടു ഈ ചക്രവർത്തിയെ ജയിച്ച് സ്വർഗ്ഗലോകം വീണ്ടെടുക്കുവാൻ ദേവന്മാർക്കു കഴിഞ്ഞില്ല. അതിനാൽ മഹാബലിയോട് നാട് കരസ്ഥമാക്കുവാൻ തീർച്ചയാക്കി.

൨. "ഞരമ്പെലിമ്പെന്നിവ ചേർത്തുവെച്ചു
ചുളിഞ്ഞ തോൽകൊണ്ടഥമൂടിയിട്ടാൽ
ആളെന്നപേരായതിനൊക്കുമെങ്കിൽ
ഒ'രാളു'താനാഗ്ഗളിതാംഗചേഷ്ടൻ."
മഹാകവി വള്ളത്തോൾ

പാഠം 20.

"ഈ പ്രകരണം ആരംഭിച്ചതുമുതൽ അവസാനിക്കുന്നതുവരെയുള്ള പാഠങ്ങളിൽ കുറെ സൂത്രവാക്യങ്ങൾകൂടെ കുറിച്ചിട്ടുള്ളത് ഓരോ സംജ്ഞകളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് അറിവുണ്ടാക്കുന്നതിനുവേണ്ടിയാകുന്നു."

ഈ വാക്യത്തിൽ കീഴ് വരയിട്ടിരിക്കുന്ന പദങ്ങൾ ഓരോ നാമങ്ങളോടു ചേർന്നു നിന്നുകൊണ്ട് മറ്റു പദങ്ങളെ സംബന്ധിപ്പിക്കന്നു എന്നുകാണാം.

സൂത്രം ൨൮. ഒരു നാമത്തിൽ ചേർന്നുനിന്നുകൊണ്ട് അതിനെ മറ്റൊരു പദത്തോടു സംബന്ധിപ്പിക്കുന്ന പദത്തിന് ഗതി എന്നു പറയപ്പെടുന്നു.

അഭ്യാസം 20.

താഴെപ്പറയുന്ന വാക്യങ്ങളിൽ ആവശ്യപ്പെടുന്ന ഗതിയോ ഘടകമോ യഥോചിതം പ്രയോഗിക്കുക.

൧ അർജ്ജുനന്ന് ഭഗവാൻ ഉപദേശിച്ച അധ്യാത്മജ്ഞാനത്തെ 'ഭഗവദ്ഗീത'-പറയുന്നു. ൨.മനസ്സുഖം വേണം-ഈശ്വരഭക്തിയുണ്ടായിരിക്കണം. ൩.അ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_deepika_part_one_1930.pdf/26&oldid=156407" എന്ന താളിൽനിന്ന് ശേഖരിച്ചത്