ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

22
ന്യന്റെ കുറ്റത്തെ നാം എളുപ്പത്തിൽ കാണുന്നു.-നമ്മുടെ കുറ്റത്തെ അറിയുന്നില്ല.൪, പശുവിൻ പാലിനെ - ആട്ടിൻപാലിന് കൊഴുപ്പുകൂടുതലുണ്ട്.൫.രചനാപാഠങ്ങൾ ബുധനാഴ്ചയ്ക്ക്-"വെള്ളിയാഴ്ചയ്ക്ക്"-ആണ്. ൬. കുഞ്ചൻനമ്പ്യാർ അറുപതാമത്തെ-അറുപത്തഞ്ചാമത്തെ-വയസ്സിലാണ് മരിച്ചത്. ൭.കസ്തൂരിക്ക് വളരെ വിലയുണ്ട്-ചുരുകികമായിട്ടേ ലഭിക്കയുള്ളൂ.

പാഠം 21 .

"ഗുരുകാരുണ്യത്താൽ, ബാലവിദ്യാർത്ഥികൾക്കുവേണ്ടി, താൻ ചെറിയൊരു വ്യാകരണമുണ്ടാക്കി എന്ന് ഈ ഗ്രന്ഥകാരൻ വിജയപുരസ്സരം അഭിമാനിക്കുന്നു."

ഈ വാക്യത്തിലുള്ള എല്ലാപദങ്ങളെയും ഇതേ വരെ പഠിച്ചതുപോലെ തരംതിരിച്ചു നോക്കാം.

൧. ഗുരുകാരുണ്യത്താൽ"നാമം, നപുംസകലിംഗം, ഏകവചനം, പ്രയോജികാവിഭക്തി; ഉണ്ടാക്കി എന്ന കൃതിയോടു സംബന്ധപ്പെട്ടുനില്ക്കുന്നു.

൨. 'ബാലവിദ്യാർത്ഥികൾക്ക്'-നാമം, പുല്ലിംഗം, ബഹുവചനം, ഉദ്ദേശികാവിഭക്തി; 'വേണ്ടി എന്ന ഗതിയോടു സംബന്ധപ്പെട്ടുനിൽക്കുന്നു.

൩.'വേണ്ടി'-ഗതി: 'ബാലവിദ്യാർത്ഥികൾക്ക് എന്ന നാമത്തോടു ചേർന്നു നില്ക്കുന്നു.

൪, 'താൻ'-സർവനാമം, അലിംഗം, ഏകവചനം, നിർദ്ദേശികാവിഭക്തി; ഉണ്ടാക്കി എന്ന കൃതിയുടെ കർത്താ.

൫. 'ചെറീയ'}-'വ്യാകരണം'എന്ന കർമ്മത്തിന്റെ വിശേഷണങ്ങൾ.

൭. 'വ്യാകരണം'-നാമം, നപുംസകലിംഗം,ഏകവചനം, നിർദ്ദേശികാവിഭക്തി; 'ഉണ്ടാക്കി'എന്ന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_deepika_part_one_1930.pdf/27&oldid=156408" എന്ന താളിൽനിന്ന് ശേഖരിച്ചത്