ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

29

അഭ്യാസം.

താഴെ എഴുതുന്ന വാചകങ്ങളിലൊ വാക്കുകളിലൊ ഉള്ള തെറ്റുകൾ തിരുത്തിഎഴുതുക. (൧) തുഞ്ചത്തെഴുത്തഛൻ അധ്യാത്മരാമായണം എഴുതാൻ ആരംഭിച്ചത് ൭൯൬=ാമാണ്ട് മകരമാസം ൬-ാനു ഞായറാഴ്ചയ്ക്കു് ആരംഭിച്ചു. (൨) ഇൻസ്പെക്റ്റരവർകൾ സമക്ഷം മുമ്പാകെ ബോധിപ്പിക്കുന്ന അപേക്ഷാഹർജി. (൩) യുധിഷ്ഠിരൻ, ഭീമൻ, അർജുനൻ, നകുലൻ, സഹദേവൻ മുതലായ അഞ്ചുപേരേയും പഞ്ചപാണ്ഡവന്മാർ എന്നുപറയുന്നു. (൪) പുസ്തകം അയച്ചുതരുമെന്നു് അപേക്ഷിക്കുന്നു. (൫) എന്റെ ഈ വീട് പുരാധീനമായുള്ളതാണു്. (൬) ഡിപ്പു ഈ ഡൗണിനകത്തു വരാൻ സാധിച്ചിട്ടില്ല. (൭) നെഞ്ചിലും ഗർഭാശയത്തിലും വ്രണമുണ്ടാകുന്നതിനുകാരണം അധികമായ് മനോവ്യഥമൂലമാണ്. (൮) ഒരു ശ്ലോകത്തിൽ ആദ്യത്തെ പാതിക്കു് പൂർവാർദ്ധമെന്നും ഒടുവിലത്തെ പാതി ഉത്തരാർദ്ധവുംമാകുന്നു. (൯) ഒരിക്കൽ പറഞ്ഞാൽ മനസ്സിലാക്കുകയും, വൃത്തിയായും വേഗത്തിലും എഴുതേണ്ടതും, ശാസ്ത്രജ്ഞാനമുണ്ടായിരിക്കുന്നതുമാണു് ഒരു ലേഖകന്റെ ലക്ഷണം.

നാലാം പ്രകരണം.

(എ) വർത്തമാനക്കത്തുകൾക്കു ചില മാതൃകകൾ.

൧. ഒരു വിദ്യാർത്ഥി, ദൂരെ താമസിക്കുന്ന സ്വപിതാവിനയയ്ക്കുന്നതു്. (തന്റെ പരീക്ഷക്കാര്യം.)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_deepika_part_one_1930.pdf/34&oldid=156413" എന്ന താളിൽനിന്ന് ശേഖരിച്ചത്