ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

33
ലൂൺ"എന്നതിന്റെ ഒരു പരിണാമമാണത്രേ "എയർ ഷിപ്പ്." "എയറോപ്ലേൻ" എന്ന വിമാനങ്ങൾ ൨൫ വ ർഷങ്ങൾക്കുമുമ്പു് "വിൽബർറ്റൈറു്" എന്നമഹാനടൽ ഉണ്ടാക്കപ്പെട്ടിട്ടുള്ളതാണു്. ഈ വിമാനങ്ങളാണ് ഇ പ്പോൾ ലണ്ടൻ,പാരീസ്,ബർളിൻ മുതലായ പ്രധാന പട്ടണങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നതു്. 'എയർഷി പ്പ്'ആദ്യമായുണ്ടാക്കിയതു് 'സെപ്പലിൻ' എന്ന ജർമ്മൻ പ്രഭുവാകകൊണ്ടു് അവയെ 'സെപ്പലിൻ' എന്നും വിളി ക്കുന്നു. ഇപ്പോൾ ഉള്ളവയിൽ ദൂരയാത്രയ്ക്കു ഉപയോഗ പ്പെടുന്നതു് 'എയർഷി'പ്പാകുന്നു. ഇതിനു ഒരുമണി ക്കൂറിൽ ൧൫൦ മൈൽവരെ ഗതിവേഗമുണ്ടുപോൽ.

താങ്കൾ ഇവിടെനിന്നുപോയിട്ടു് ഇതേവരെയായി ഒരെഴുത്തും അയയ്ക്കാത്തതിൽ മനസ്താപിക്കുന്നു. ഇനി യെങ്കിലും അവിടെയുള്ള വിശേഷങ്ങൾ കാണിച്ചു് ഒരു കത്തെഴുതുമെന്നു വിശ്വസിക്കുന്നു.

എന്നു്, സതീർത്ഥ്യൻ

കെ. ശങ്കരൻതമ്പി.

ബ്രഹ്മശ്രീ
വി. നാരായണയ്യർ അവർകൾ
നാലാംക്ലാസ്സു് വിദ്യാർത്ഥി
വി. എം. സ്കൂൾ
ചെങ്കോട്ട.

കെ. ശങ്കരൻതമ്പി ശാസ്തങ്കര കുളച്ചൽ.

(൪)ഒരു വിദ്യാർത്ഥിനി തന്റെ ക്ലാസ്സ്ടീച്ചർക്കു് [അവധിക്കുള്ള അപക്ഷ.]










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_deepika_part_one_1930.pdf/38&oldid=156417" എന്ന താളിൽനിന്ന് ശേഖരിച്ചത്