ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അഭിപ്രായങ്ങൾ
വ്യാകരണം,ചിഹ്നങ്ങൾ,തെററുതിരുത്തലുകൾ, എഴുത്തുകളും ഹർജികളും,ചെടികളുടേയും ജന്തുക്കളുടേയും മററും വിവരണങ്ങൾ,കഥകൾ,സാഹിത്യം-എന്നിവയാണു് "ഭാഷാദീപിക"ഒന്നാം ഭാഗത്തിൽ മുറയ്ക്കു് ഓരോപ്രകരണ ങ്ങളിലായി എഴുതിയിരിക്കുന്നതു്.ഇവയെല്ലാം നാലാം ക്ലാസ്സിലേക്കുമാത്രമല്ല,അഞ്ചാം ക്ലാസ്സിലേയ്ക്കും പ്രിപ്പറട്ടറി ക്ലാസ്സിലേയ്ക്കുംകൂടിഅത്യാവശ്യവും അവശ്യജ്ഞേയവും ആയ വിഷയങ്ങളാണു്. വ്യാകരണപാഠങ്ങൾ ശുഷ്കവും അതു പഠിപ്പിക്കുന്നതു് സങ്കടകരവും ആണെന്നാണ് ചിലരുടെ അഭിപ്രായം;എ ന്നാൽ ഈ പുസ്തകത്തിൽ അവായ ലളിതമായ വിധത്തിൽ ,പഠിപ്പിക്കേണ്ടമുറയ്ക്ക്,ലഘുപ്പെടുത്തിയിരിക്കുന്നതു് ശ്ലാഘനീയമാണു്. മേൽക്ലാസ്സുകളിലെവിദ്യാർത്ഥികൾ വായിച്ചറിഞ്ഞിരിക്കേണ്ടഭാഗങ്ങളും ഇതിൽ അടങ്ങീട്ടുണ്ടു് എന്നുളളതു് ഇവിടെ പ്രസ്താവയോഗ്യമാകുന്നു. അധ്യാപകവൃത്തിയിൽ ഇരുപതുവർഷത്തോളം പഴക്കവും പരിചയവും സിദ്ധിച്ചിട്ടുളളതുനിമിത്തം ഉണ്ടായിട്ടുളള പക്വതയുടേയും അറിവിന്റെയും ഒരംശത്തെ ഇപ്രകാരം അവതരിപ്പിച്ചതു്, ഈഗ്രന്ഥകാരൻ(കീഴകുളം സ്കൂൾ ഹെഡ്മാസ്റ്ററായിരിക്കുന്ന കാലം മുതൽക്കേ നല്ല വാധ്യാരാണെന്നു് നേരിട്ടറിയാവുന്ന എനിക്കു് പ്രത്യേക സന്തോഷത്തെ ജനിപ്പിച്ചിരിക്കുന്നു. സർവമംഗളങ്ങളും ശ്രേയസ്സും നല്കുന്നതിനു ഞാൻ ജഗദീശ്വരനെ പ്രാർത്ഥിക്കുന്നു.
( ഒപ്പു്. .ക.വേലുത്തമ്പി ബി. ഏ റിട്ടയാഡ് സ്കൂൾഅസിസ്റ്റന്റിൻസ്പെകറ്റർ

തിരുവട്ടാർ}

൧൧൦൩-മിഥുനം ൨൮










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_deepika_part_one_1930.pdf/4&oldid=156419" എന്ന താളിൽനിന്ന് ശേഖരിച്ചത്