ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഭാഷാദീപിക.
ഒന്നാം ഭാഗം.
-ഓം-
"സത്യമുണ്ടാകുക കാരണം വിത്തുകൾ സത്യമായി വിളയുന്നു ഭൂമിയിൽ; സത്യമെല്ലാർക്കും കാരണ,മോർത്താലും സത്യമല്ലോ ജഗത്തിങ്കലീശ്വരൻ". കൃഷിപ്പാട്ടു്(മൂന്നാം പാദം)
ഒന്നാം പ്രകരണം.
പാഠം 1.
"ശ്രീചിത്തിരതിരുനാൾ, വിലസട്ടെ,ദീർഘകാലം, തിരുമനസ്സുകൊണ്ടു്,സുഖമായ്, മഹാരാജാ."-ഈ വാക്കുകൾ എഴുതിയിരിക്കുന്ന മുറയ്ക്കുതന്നെ ചേർത്തുവായിക്കുമ്പോൾ ഒരു യോജിപ്പില്ലാതെ വരുന്നു. എന്നാൽ, അവയെത്തന്നെ യോജിപ്പുവരത്തക്കവണ്ണവും ഉചിതമായും ചേർക്കാം:- "ശ്രീ ചിത്തിരതിരുനാൾ മഹാരാജാ തിരുമനസ്സുകൊണ്ടു് ദീർഘകാലം സുഖമായ് വിലസട്ടെ".-ഇപ്പോൾ പൂർണ്ണമായ ഒരർത്ഥവും ഇതിനു തോന്നുന്നുണ്ടു്.
സൂത്രം.൧. ഒരു പൂർണ്ണമായ അർത്ഥം തോന്നത്തക്കവണ്ണം ഉചിതമായ വിധത്തിൽ ചേർക്കപ്പെടുന്ന പദങ്ങ(വാക്കുകൾ)ളുടെ കൂട്ടത്തിനു വാക്യം എന്നു പറയുന്നു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.