ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
110
സർഗ്ഗം 41
മാരീചപരുഷവാക്യം
--------------


അനൎഹവും അനുകൂലമല്ലാത്തതും ആയ, രാവണാജ്ഞകൾ കേട്ടു മാരീചൻ, രാക്ഷസാധിപനോടു് പരുഷമായി ഇങ്ങിനെ പറഞ്ഞു. ഹേ! നിശാചരേന്ദ്ര! പുത്രാമാത്യരോടും രാജ്യത്തോടുംകൂടി, മുടിഞ്ഞുപോവാൻതക്ക ഈ ഉപദേശം, അങ്ങയ്ക്കു് ഏതൊരു പാപിയാണു് നല്കിയതു്. ഏതൊരു പാപശീലനാണു് അങ്ങയുടെ ഈ സുഖജീവിതം, അസഹ്യമായിത്തീൎന്നുപോയതു്. മൃത്യുദ്വാരത്തെ തന്ത്രത്തിൽ, അങ്ങയ്ക്ക് ഉപദേശിച്ചുതന്നതാരാണു്. ഹേ! രാവണ! ഹതവീൎയ്യനായ ആ നിശിചരൻ, നിന്റെ വൈരിയാണെന്നു ധരിക്കുക. ബലവാന്മാരായ ശത്രുക്കൾ വന്നു്, നിന്നെ നശിപ്പിക്കേണമെന്നാണു് അവൻ ഇച്ഛിക്കുന്നതു്. അഹിതവാദിയായ ഏതൊരു ക്ഷുദ്രനാണു്, അങ്ങയോടീവിധം മന്ത്രിച്ചതു്. നീ, സ്വകൎമ്മംകൊണ്ടുതന്നെ, മുടിഞ്ഞുപോകണമെന്നാണു് അവന്റെ ഇച്ഛ. നിന്നെ നിലനിൎത്തുവാനല്ല നിന്റെ സചിവന്മാർ തുനിയുന്നതു്. ഹേ! രാവണ! വധാൎഹരായ അവരെയെല്ലെ, നീ വധിക്കേണ്ടതു്. രാജാവു്, കാമവൃത്തനായി കുമാൎഗ്ഗത്തിൽ ചരിക്കുന്നവനാണെങ്കിൽകൂടിയും, സത്തുക്കളായ സചിവന്മാർ, വല്ലവിധവും അവനെ സന്മാൎഗ്ഗത്തിലേക്കു തിരിച്ചു നിലനിൎത്തുവാനാണു്, പരിശ്രമിക്കേണ്ടതു്. നിന്റെ മന്ത്രികൾ, അതല്ലല്ലൊ ചെയ്യുന്നതു്. യജമാനപ്രീതികൊണ്ടാണു് സചിവന്മാർ, ധൎമ്മാൎത്ഥകാമങ്ങൾ, യശസ്സു് എന്നിവ നേടുന്നതു്. എന്നാൽ വിപരീതമായിട്ടാണെങ്കിൽ അവ സൎവ്വവും വ്യൎത്ഥമാകയും ചെയ്യുന്നു. സ്വാമിയുടെ വിഗുണംനിമിത്തം, ഇതരജനങ്ങൾക്കുംകൂടി, ആപത്തു നേരിടുന്നു. ഹേ! രാജൻ! ധൎമ്മത്തിന്നും ജയത്തിന്നും ആശ്രയം പാൎത്ഥിവനാണു്. അതിനാൽ, എല്ലാംകൊണ്ടും ക്ഷിതിപനെ പാലിക്കേണ്ടതും അവരാണു്. ഹേ! ആശരേശ്വര! തീ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/115&oldid=203382" എന്ന താളിൽനിന്ന് ശേഖരിച്ചത്