ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
112
സർഗ്ഗം 42
മായാമൃഗം
--------------

മാരീചൻ ഇപ്രകാരമെല്ലാം പറഞ്ഞശേഷം,രാത്രിഞ്ചരേശ്വരനിൽ ഉള്ള ഭയംനിമിത്തം, അവിടെനിന്നു പുറപ്പെട്ടു് ദീനവചനങ്ങൾ വീണ്ടും ഇങ്ങിനെ വചിച്ചു. "ഹേ! രാവണ! ശരചാപാസിധരനായ രാമൻ, ശസ്ത്രമോങ്ങിയുംകൊണ്ടു് എന്നെ ഒന്നു നല്ലപോലെ നോക്കിയാൽ, ആ ക്ഷണം എന്റെ കഥ കഴിയുമല്ലൊ. രാമനോടു നേരിട്ടു് ജീവനോടെ മടങ്ങുവാൻ ആൎക്കും, ഒരിക്കലും, സാധ്യമല്ല. ഇതാ ഞാനും, യമദണ്ഡത്താൽ പീഡിതനായ നിനക്കു തുല്യനായിത്തീരുവാൻ, പോകുന്നു. ഈവിധം ദുരാത്മാവായ നിന്നിൽ, എന്റെ ഏതൊരു യത്നംതന്നെ നിഷ്ഫലമാകയില്ല. ഹേ! നിശാചര! ഇതാ ഞാൻ പോകുന്നു. നീ സുഖമായിരിക്കുക." ഈ വാക്കുകൾ കേട്ടു് രാവണൻ ഏററവും സന്തുഷ്ടനായി. അവൻ മാരീചനെ ആശ്ലേഷംചെയ്തുകൊണ്ടു്, ഇങ്ങിനെ പറഞ്ഞു "ഹേ! രാക്ഷസ! നിന്റെ ശൌൎയ്യമേറിയ ഭാഷിതങ്ങൾ, ഇപ്പോൾ, എന്റെ ഇച്ഛക്കൊത്തവണ്ണമായി. ഇപ്പോഴെ നീ, യഥാൎത്ഥമാരീചനായുള്ളൂ. ഇതെവരെ നീ, ഒരു സാധാരണ രാക്ഷസൻ മാത്രമായിരുന്നു. രത്നവിഭൂഷിതവും പിശാചഖരങ്ങളുടെ കൃത്രിമവദനങ്ങളാൽ പരിഷ്കരിക്കപ്പെട്ടതുമായ ഈ രഥത്തിൽ, ഇതാ എന്നോടൊന്നിച്ചു്, കയറിക്കൊള്ളുക. വൈദേഹിയെ പ്രലോഭിപ്പിച്ച ശേഷം, നീ, ഇഷ്ടംപോലെ ഗമിച്ചുകൊള്ളുക. പിന്നീടു്, ഏകാകിനിയായ അവളെ ഞാൻ, ഹരിച്ചുകൊള്ളാം." അനന്തരം രാവണമാരീചന്മാർ വിമാനസദൃശമായ ആ രഥത്തിൽ കയറി, ആശ്രമമണ്ഡലം പിന്നിട്ടു്, അതിവേഗമായി യാത്രചെയ്തു. സരിത്തുകൾ, പത്തനങ്ങൾ, ഗിരികൾ, കാനനങ്ങൾ, രാഷ്ട്രങ്ങൾ, പട്ടണങ്ങൾ എന്നിവയെല്ലാം കണ്ടുംകൊണ്ടു്, അവർ സഞ്ചരിച്ചു. ഇങ്ങിനെ അവർ ദണ്ഡകാരണ്യത്തിൽ പ്രവേശിച്ചു്, രാഘവാശ്രമവും ദൎശിച്ചു. ഉടനെ രാവണൻ, സുവ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/117&oldid=203386" എന്ന താളിൽനിന്ന് ശേഖരിച്ചത്